-
മോഹന്*ലാലിന് ഫാമിലിമാന്*, മമ്മൂട്ടിക്ക് മ

തിരക്കഥാകൃത്ത് ടി എ ഷാഹിദ് എവിടെയാണ്? അങ്ങനെ ഒരന്വേഷണം നടത്തിയാല്* അടിപൊളി സിനിമകള്* കാണാന്* ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കുന്ന വാര്*ത്തയാകും ലഭിക്കുക. ഷാഹിദ് ഇപ്പോള്* സൂപ്പര്*താരങ്ങള്* ഉള്*പ്പടെയുള്ളവര്*ക്കായി ചില ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
‘അലിഭായ്’ എന്ന ഷാജി കൈലാസ് - മോഹന്*ലാല്* ചിത്രം പരാജയപ്പെട്ടതോടെ സിനിമയില്* നിന്ന് മാറിനിന്ന ടി എ ഷാഹിദ് പിന്നീട് ‘താന്തോന്നി’ എന്ന പൃഥ്വിച്ചിത്രവുമായി ഒരു വന്* തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്* അതും ബോക്സോഫീസ് ദുരന്തമായി മാറി. ഇപ്പോള്* ജയന്* വീണ്ടുമെത്തുന്ന ‘അവതാരം’ എന്ന ചിത്രവുമായി സഹകരിക്കുന്നുണ്ട് ഷാഹിദ്.
വാര്*ത്ത ഇതൊന്നുമല്ല. ഷാഹിദിന്*റെ തൂലികയില്* നിന്ന് വീണ്ടും മമ്മൂട്ടിക്കും മോഹന്*ലാലിനും സിനിമകള്* ഉണ്ടാകുന്നു. അതേ, മമ്മൂട്ടിക്ക് രാജമാണിക്യത്തിലൂടെ എക്കാലത്തെയും വലിയ ഹിറ്റ് സമ്മാനിച്ച ഷാഹിദ് രാജമാണിക്യം പോലെ ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയാണ് മമ്മൂട്ടിക്ക് വേണ്ടി എഴുതുന്നത്. വി എം വിനു ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക.
“രാജമാണിക്യം മലയാളികള്* ഏറ്റെടുത്ത സിനിമയാണ്. അതുപോലെ ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയായിരിക്കും ഞാനും മമ്മുക്കയും വീണ്ടും ചേരുമ്പോള്* തയ്യാറാക്കുക. വി എം വിനുവാണ് സംവിധാനം” - ഷാഹിദ് പറയുന്നു.
സിനിമകള്* തകര്*ന്ന് പ്രതിസന്ധി നേരിട്ട് നില്*ക്കെ മോഹന്*ലാലിനെ ‘ബാലേട്ടന്*’ എന്ന മെഗാഹിറ്റിലൂടെ മലയാളികള്*ക്ക് തിരിച്ചുനല്*കിയ എഴുത്തുകാരനാണ് ഷാഹിദ്. മോഹന്*ലാലിനെ നായകനാക്കി ‘ഫാമിലിമാന്*’ എന്ന തിരക്കഥ ഷാഹിദ് പൂര്*ത്തിയാക്കിക്കഴിഞ്ഞു. ജോഷിയാണ് സംവിധാനം. “ഫാമിലിമാന്* ഉപേക്ഷിച്ചു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. ലാലേട്ടന്* കാസനോവയുടെ തിരക്കിലായതിനാലാണ് ഫാമിലിമാന്* നീണ്ടുപോകുന്നത്. ജോഷിയേട്ടന്* സെവന്**സുമായും ബിസിയാണ്. ഇവരുടെ ഈ തിരക്കുകള്*ക്ക് ശേഷം ഫാമിലിമാന്* ആരംഭിക്കും” - ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്* ഷാഹിദ് പറയുന്നു. കലാഭവന്* മണി നായകനാകുന്ന ഒരു സിനിമയ്ക്കും ഷാഹിദ് രചന നിര്*വഹിക്കുന്നുണ്ട്.
അതേസമയം, ഈ വര്*ഷം ടി എ ഷാഹിദ് നിര്*മ്മാണ - സംവിധാന രംഗത്തേക്കും കടക്കുകയാണ്. കലാസംവിധായകന്* ഗംഗന്* തലവിലുമായി ചേര്*ന്ന് ഷാഹിദ് സിനിമ നിര്*മ്മിക്കും. ഷാഹിദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് സഹോദരന്* ടി എ റസാഖാണ്.
Keywords: Mohanlal in Familyman,Shahin,kasanova,Thanthonni, Alibhai,Shajikailas,Kalabhavan Manni
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks