- 
	
	
		
		
		
		
			
 ദീപാവലിക്ക് പ്രഭുദേവയുടെ വെടി!
		
		
				
					
					
				
				
					
				
		
			
				
					ദീപാവലി തമിഴ് സിനിമയുടെ  ചാകരക്കാലമാണ്. സൂപ്പര്*താരങ്ങളെല്ലാം തങ്ങളുടെ ദീപാവലിച്ചിത്രങ്ങളുമായി  ആരാധകരെ സന്തോഷിപ്പിക്കാനിറങ്ങുന്ന കാലം. ‘പോക്കിരി’പോലുള്ള മെഗാഹിറ്റ്  ആക്ഷന്* ചിത്രങ്ങള്* സംവിധാനം ചെയ്തിട്ടുള്ള പ്രഭുദേവ ഈ ദീപാവലിക്ക് ഒരു  വെടിക്കെട്ട് പടവുമായി എത്തുകയാണ്. ചിത്രത്തിന്*റെ പേര് ‘വെടി’. നായകന്*  വിശാല്*.
‘പ്രഭാകരന്*’  എന്ന് പേരിട്ട് പുലിവാലുപിടിച്ച പ്രഭുദേവ ഒടുവില്* സിനിമയുടെ പേര് ‘വെടി’  എന്ന് മാറ്റുകയായിരുന്നു. ഈ സിനിമയില്* വിശാല്* അവതരിപ്പിക്കുന്ന പൊലീസ്  കഥാപാത്രത്തിന്*റെ പേരാണ് പ്രഭാകരന്*. ആ പേര് തന്നെ സിനിമയ്ക്കും  നല്*കാമെന്നാണ് ആലോചിച്ചത്. എന്നാല്* എല്* ടി ടി ഇ തലവന്* പ്രഭാകരന്*റെ  ജീവിതവുമായി ബന്ധമുള്ള സിനിമയാണോ എന്ന് സംശയിച്ച് ചില സംഘടനകള്*  പ്രശ്നമുണ്ടാക്കാന്* ഒരുങ്ങിയതോടെ പ്രഭുദേവ തീരുമാനിച്ചു - ‘പ്രഭാകരന്*’  വേണ്ട, ‘വെടി’ മതി!
ശൌര്യം  എന്ന തെലുങ്ക് ആക്ഷന്* ചിത്രത്തിന്*റെ തമിഴ് റീമേക്കാണ് വെടി. വിശാലിന്*റെ  നായികയായി സമീര റെഡ്ഡി എത്തുന്നു. സോഫി ചൌധരിയുടെ ഐറ്റം സോംഗ്  ചിത്രത്തിന്*റെ ഹൈലൈറ്റ് ആയിരിക്കും.
‘എങ്കേയും  കാതല്*’ എന്ന പരാജയ ചിത്രത്തിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന  ചിത്രമാണ് വെടി. പോക്കിരി, വാണ്ടഡ് തുടങ്ങിയ തന്*റെ വിജയചിത്രങ്ങളുടെ  നിരയിലേക്ക് വെടിയും എത്തുമെന്നാണ് പ്രഭുദേവയുടെ പ്രതീക്ഷ.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks