-
ആനക്കൊമ്പ് ഭാര്യാ പിതാവ് സമ്മാനിച്ചതാണ

തേവരയിലെ വീട്ടില്നിന്ന് ആദായനികുതി ഉദ്യോഗസ്ഥര് കണ്ടെത്തിയ ആനക്കൊമ്പ് ഭാര്യാപിതാവും സിനിമാനിര്മാതാവുമായ ബാലാജി സമ്മാനിച്ചതാണെന്നു മോഹന്ലാലിന്റെ മൊഴി. നൂറുവര്ഷം പഴക്കംവരുന്ന ആനക്കൊമ്പ് ബാലാജി ജനിക്കുംമുമ്പേ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നതാണ്. മോഹന്ലാലിനു പഴയ വസ്തുക്കളോടുള്ള കമ്പം തിരിച്ചറിഞ്ഞ ബാലാജി അതു ലാലിനു സമ്മാനിക്കുകയായിരുന്നു. മോഹന്ലാല് ഈ ആനക്കൊമ്പുമായി നില്ക്കുന്ന വാര്ത്തയും ചിത്രവും ഇരുപതുവര്ഷം മുമ്പ് ചില പത്രങ്ങളില് പ്രസിദ്ധീകരിച്ചതിന്റെ രേഖയും ലാല് ആദായനികുതി ഉദ്യോഗസ്ഥരേയും വനംവകുപ്പ്അധികൃതരേയും ധരിപ്പിച്ചു.
ഭാരതസര്ക്കാര് തനിക്കു പത്മശ്രീ, ലെഫ്റ്റനന്റ് കേണല് ബഹുമതികള് നല്കുന്നതിനു മുന്നോടിയായി ആദായനികുതി വകുപ്പിന്റെ പക്കല്നിന്നു കുടിശിക ഇല്ല എന്ന സര്ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും കേന്ദ്രസര്ക്കാര് നിയമാനുസൃതം ആവശ്യപ്പെട്ട ആദായനികുതിയുടെ രേഖകള്കുടിശികരഹിത സര്ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണു തനിക്ക് ഇത്തരം ബഹുമതികള് ലഭിച്ചതെന്നും മോഹന്ലാല് മൊഴിയെടുപ്പു വേളയില് ഉദ്യോഗസ്ഥരെ അറിയിച്ചു.
Keywords: lal's house raid, it raid in stars house, IT raid in mohanlal's house, elephant tusks in lal's house
Last edited by minisoji; 08-04-2011 at 10:18 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks