Results 1 to 1 of 1

Thread: രജനീകാന്ത് ചെന്നൈയില് ആശുപത്രി നിര്*മ്മ&

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default രജനീകാന്ത് ചെന്നൈയില് ആശുപത്രി നിര്*മ്മ&



    സൂപ്പര്താരം രജനീകാന്ത് സ്വന്തമായി ആശുപത്രി നിര്മിക്കാനൊരുങ്ങുന്നു.അസുഖബാധിതനായി ആസ്പത്രിയില് കിടന്നപ്പോള് തന്റെ സുഖപ്രാപ്തിക്കായി പ്രാര്ഥനയും വഴിപാടും നടത്തിയ തമിഴക മക്കള്ക്ക് തന്റെസ്നേഹം തിരികെ നല്കാന്, ഏറ്റവും ചുരുങ്ങിയ ചെലവില് രോഗികള്ക്ക് ചികിത്സാ സൗകര്യം ഒരുക്കുകയും ഒപ്പം പാവപ്പെട്ട രോഗികള്ക്ക് സൗജന്യ ചികിത്സ നല്കുകയുമാണ് രജനീകാന്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് രജനീകാന്തിന്റെ മൂത്ത സഹോദരന് സത്യനാരായണ റാവു അറിയിച്ചു. ചെന്നൈയ്ക്കടുത്ത വണ്ടല്ലൂരായിരിക്കും ആശുപത്രി നിര്മിക്കുക. ഇതിനായി ഭൂമി വാങ്ങിക്കഴിഞ്ഞു. എല്ലാ അര്ഥത്തിലും ഇത് ഒരു പക്ഷേ, ചെന്നൈയിലെത്തന്നെ വലിയ ആശുപത്രിയായിരിക്കും.
    അതേസമയം പാവപ്പെട്ടവര്ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കും ഇവിടെ ചികിത്സ സൗജന്യമായിരിക്കും – സത്യനാരായണ പറഞ്ഞു. സിനിമയില്ലാത്ത ഇടവേളകളില് യോഗയുടെയും ആത്മീയതയുടെയും ലോകത്ത് വിഹരിക്കാനാഗ്രഹിക്കുന്ന രജനീകാന്തിന് പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്മനസ് എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്ന് സത്യനാരായണ ഓര്*ക്കുന്നു. സിംഗപ്പൂരിലെ ചികിത്സയ്ക്കുശേഷം രജനിയുടെ ആരോഗ്യനിലയില്* പ്രകടമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


    സിംഗപ്പൂരിലെ സ്വകാര്യ ആശുപത്രിയില് നിന്ന് ചികിത്സ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ജൂലായ് 13- നാണ് ചെന്നൈയില് തിരിച്ചെത്തിയത്. ചെന്നൈയിലെത്തിയാല് രജനീകാന്ത് ആരാധകരെ നേരില്ക്കാണുമെന്നു നേരത്തെ അറിയിച്ചിരുന്നു. സിംഗപ്പൂരില് ചികിത്സയിരിക്കവേ രജനീകാന്ത് ആരാധകര്ക്കെഴുതിയ കത്ത് അത്യന്തം വികാരനിര്ഭരമായിരുന്നു. ആരാധകരുടെ പ്രാര്ഥനയും വഴിപാടുകളുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ആരാധകര്ക്ക് വേണ്ടി സിനിമാഭിനയം തുടരുമെന്നു മാത്രമല്ല അവരുടെ നന്മയ്ക്കു വേണ്ടി പ്രവര്ത്തിക്കുമെന്നും കൂടി കത്തില് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.കെ.എസ്. രവികുമാര് സംവിധാനം ചെയ്യുന്ന റാണയില് രജനീകാന്ത് ഒക്ടോബര് ആദ്യവാരം മുതല് അഭിനയിച്ചു തുടങ്ങും.

    Keywords: Rajanikanth,
    Rajinikanth to construct a hospital, rajanikanth's new hospital in chennai, rajanikanth construct a hospital
    Last edited by minisoji; 08-04-2011 at 10:36 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •