-
അസിന്* മലയാളത്തിലേക്ക് തിരിച്ചെത്തുന്ന

ബാംഗ്ലൂര്‍*: അഭിനയജീവിതത്തില്‍* പത്തു വര്*ഷം പൂര്*ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് അസിന്*. ബോളിവുഡില്‍* ഒടുവില്‍* പുറത്തിറങ്ങിയ 'റെഡി'യുടെ വിജയം അസിന്റെ ആഹ്ലാദം ഇരട്ടിയാക്കുന്നു. മുംബൈയിലെ ലോഖണ്ഡ്*വാല ഗ്രീന്‍* ഏക്കേഴ്*സിലെ പതിന്നാലാം നിലയിലെ 'അസിന്* വില്ല' യും ആഹ്ലാദത്തില്‍* തന്നെ.
സത്യന്* അന്തിക്കാടിന്റെ 'നരേന്ദ്രന്* മകന്* ജയകാന്തന്‍* വക' എന്ന സിനിമയിലൂടെയാണ് അസിന്* വെള്ളിത്തിരയുടെ പ്രഭയിലേക്ക് എത്തിയത്. 2001 ആഗസ്തില്‍* പുറത്തിറങ്ങിയ 'നരേന്ദ്രന്* മകന്* ജയകാന്തന്‍* വക' നിരാശപ്പെടുത്തിയെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ അസിന്* തെന്നിന്ത്യ കീഴടക്കി. തമിഴിലും തെലുങ്കിലുമായി ഇരുപതോളം സൂപ്പര്‍*ഹിറ്റ് ചിത്രങ്ങള്‍*.
തമിഴില്‍* കൊട്ടക നിറച്ച 'ഗജിനി' ഹിന്ദിയില്‍* എത്തിയപ്പോള്‍* അസിന്* ബോളിവുഡിന്റെയും താരസുന്ദരിയായി മാറി. മൂന്നു ചിത്രങ്ങളിലൂടെ ബോളിവുഡില്‍* അസിനു സ്വന്തം ഇരിപ്പിടമായി. സൂപ്പര്‍* താരങ്ങളുടെ ചിത്രങ്ങള്‍*, മെഗാ ബാനറുകള്‍*... വരുന്ന നാളുകളും അസിനെന്ന മലയാളി പെണ്*കൊടിക്ക് ബോളിവുഡില്‍* തിരക്കിന്റെ ദിനങ്ങള്‍*.
'നരേന്ദ്രന്* മകന്* ജയകാന്തനു' ശേഷം അസിനു മലയാളത്തില്‍* മറ്റൊരു ചിത്രം ചെയ്യാന്‍* കഴിഞ്ഞിരുന്നില്ല. അവസരങ്ങള്‍* ലഭിക്കാത്തതിന്റെ കുറവായിരുന്നില്ല. തമിഴിലെ തിരക്കു കുറഞ്ഞിട്ടു മറ്റൊരു സിനിമ ചെയ്യാനുള്ള സമയക്കുറവു തന്നെ കാരണം.
കൃത്യം പത്തു വര്*ഷങ്ങള്*ക്കിപ്പുറം അസിന്* മലയാളത്തിലേക്ക് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. കാര്യങ്ങള്‍* അനുകൂലമായാല്‍* ശ്യാമപ്രസാദിന്റെ അടുത്ത ചിത്രത്തില്‍* നായികാസ്ഥാനത്ത് അസിനുണ്ടാകും. ''പ്രാരംഭ ചര്*ച്ചകള്* നടന്നു വരുന്നു. കൂടുതലൊന്നും പറയാറായിട്ടില്ല. ഈ മാസം 20നു മുമ്പായി കൃത്യമായ വിവരം അറിയിക്കാം'' -അസിന്* പറഞ്ഞു.
അക്ഷയ്കുമാര്‍* നായകനാകുന്ന 'ഹൗസ്ഫുള്* 2' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍* അസിന്*. സജിദ് ഖാന്* സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്*ഷം ജൂണില്‍* തിയേറ്ററുകളില്‍* എത്തും. ലണ്ടനിലും പീറ്റേഴ്*സ്ബര്*ഗിലുമായി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍* പൂര്*ത്തിയായി. ഒക്ടോബറില്‍* രണ്ടാം ഷെഡ്യൂള്‍* ആരംഭിക്കും.
ആഗസ്ത് 20-നു ജയ്പുരില്‍* 'ബോല്‍* ബച്ചന്റെ' ഷൂട്ടിങ് തുടങ്ങും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* അജയ് ദേവ്ഗണ്*, അഭിഷേക് ബച്ചന്*, പ്രാചി ദേശായി തുടങ്ങി പ്രൗഢമായ താരനിരയാണുള്ളത്.
ഡിസംബറിലേക്ക് ബോളിവുഡില്‍* തന്നെ മറ്റൊരു ചിത്രത്തിന്റെ ചര്*ച്ചകള്* പുരോഗമിക്കുന്നു. ഇതിനിടയില്‍* രണ്ടു പരസ്യചിത്രങ്ങളുടെ ചിത്രീകരണവുമുണ്ട്. തിരക്കുകള്‍* കഴിഞ്ഞ് സ്വതന്ത്രയാകണമെങ്കില്‍* ഫിബ്രവരിയാകും.
അതിനുശേഷമാണെങ്കില്‍* സന്തോഷത്തോടെ മലയാള സിനിമ ചെയ്യാന്‍* പറ്റും. പ്രോജക്ടിനെപ്പറ്റി വിശദമായി ചര്*ച്ച ചെയ്യാന്‍* കഴിയാത്തതിനാല്‍* കൂടുതലൊന്നും പറയാന്‍* കഴിയുന്നില്ലെന്ന് അസിന്* പറഞ്ഞു.
പത്തുവര്*ഷത്തെ സിനിമാഭിനയം സംതൃപ്തിയോടെയാണ് നോക്കിക്കാണുന്നത്. മലയാളത്തില്‍* ഒരു സിനിമ മാത്രമേയുള്ളൂവെന്നത് ഒരു കുറവു തന്നെയാണ്. പക്ഷേ, തെലുങ്കിലും തമിഴിലും ഹിന്ദിയിലും കുറച്ചു നല്ല ചിത്രങ്ങള്‍* ചെയ്യാന്‍* സാധിച്ചു.
നടിയെന്ന നിലയില്‍* പത്തുവര്*ഷത്തെ കരിയര്‍* വളരെ കൂടുതലാണ്. അടുത്ത പത്തുവര്*ഷം കൂടി ഇങ്ങനെ തുടരാന്‍* കഴിയണം -ഉള്ളിലെ മോഹം അസിന്* വെളിപ്പെടുത്തി. 'നരേന്ദ്രന്* മകന്* ജയകാന്തന്‍* വക' യിലെ സ്വാതി എന്ന കഥാപാത്രത്തെ ഇപ്പോഴും താന്‍* സ്*നേഹിക്കുന്നു. പത്തു വര്*ഷത്തെ മികച്ച പത്തു ചിത്രങ്ങളെടുക്കാന്‍* പറഞ്ഞാല്‍* അതില്‍* തീര്*ച്ചയായും 'നരേന്ദ്രന്* മകന്* ജയകാന്തന്‍* വക' ഉണ്ടാകും - അസിന്* പറയുന്നു.
Keywords: Asin, asin stills, asin gallery, asin photos, asin images, asin in malayalam
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks