‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമ ബോക്സോഫീസില്* തകര്*ന്നതിന് ആ ചിത്രത്തില്* പ്രധാനവേഷങ്ങളിലെത്തിയ താരങ്ങളുടെ അലം*ഭാവവും കാരണമായതായി നടി റീമ കല്ലിങ്കല്*. ചിത്രത്തിലെ നായകന്**മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്* പ്രൊമോഷന്* പരിപാടികളില്* നിന്ന് വിട്ടുനിന്നത് സിനിമയുടെ പരാജയത്തിന്*റെ ആക്കം കൂട്ടിയെന്നും സിറ്റി ഓഫ് ഗോഡിലെ ഒരു നായികയായ റീമ കല്ലിങ്കല്* ആരോപിച്ചു.

“സിനിമയില്* അഭിനയിച്ച് കാശും വാങ്ങി അടുത്ത സെറ്റിലേക്ക് പോകുക എന്നല്ലാതെ സിനിമയെക്കുറിച്ചുള്ള പ്രചാരണത്തില്* പങ്കാളികളാകാന്* പലരും മടിക്കുന്നു. സിറ്റി ഓഫ് ഗോഡിന്*റെ പ്രമോഷന്* പരിപാടികളില്* ഞാനും നടി പാര്*വതി മേനോനും മാത്രമാണുണ്ടായിരുന്നത്. നായകന്* പൃഥ്വിരാജോ ഇന്ദ്രജിത്തോ ഒരിടത്തുപോലും വന്നില്ല. ചിത്രം പൊളിഞ്ഞതിന് അതുമൊരു കാരണമാണ്. പ്രമോഷന്* പരിപാടികള്*ക്ക് വരാഞ്ഞതിന് പൃഥ്വിയോടു ഞാന്* ശരിക്കും ചൂടായി. കല്യാണത്തിന്*റെ തിരക്കിലായതിനാലാണ് വരാന്* പറ്റാഞ്ഞതെന്നു പറഞ്ഞ പൃഥ്വി അതില്* ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കല്യാണത്തിന്*റെ പല കാര്യങ്ങളും ഏര്*പ്പാടാക്കാനുള്ളതുകൊണ്ടാണ് വരാഞ്ഞതെന്ന് ഇന്ദ്രേട്ടനും പിന്നീട് പറഞ്ഞു” .

“സിറ്റി ഓഫ് ഗോഡ് ഫ്ലോപ്പായതിനുശേഷമുള്ള മാസങ്ങളില്* ശരിക്കും ഡിപ്രഷന്*റെ അവസ്ഥയിലായിരുന്നു ഞാന്*. അത്രത്തോളം മാനസികമായി അടുപ്പം തോന്നിയ സിനിമയായിരുന്നു അത്. സിനിമയെക്കുറിച്ചുള്ള മുഴുവന്* ധാരണകളും സങ്കല്*പങ്ങളും ആ സിനിമ മാറ്റിമറിച്ചു. സിറ്റി ഓഫ് ഗോഡിനു മുമ്പും ശേഷവും എന്നാണ് സിനിമാജീവിതത്തെ ഞാനിപ്പോഴും വിലയിരുത്താറ്. മാര്*ക്കറ്റിങ്ങിലെ പാളിച്ചകളാണ് ആ സിനിമയുടെ പരാജയത്തിന് പ്രധാന കാരണം. സിറ്റി ഓഫ് ഗോഡിന് കാര്യമായ പോസ്റ്ററുകളോ മറ്റ് പരസ്യങ്ങളോ ഒരിടത്തുമുണ്ടായില്ല. നിര്*മാതാവ് അതിലൊന്നും കാര്യമായ താത്പര്യം കാട്ടിയില്ല.” - റീമ പറഞ്ഞു.

സിനിമയുടെ പ്രൊമോഷന്* പരിപാടികളിലും മറ്റും നമ്മള്* ഹിന്ദി സിനിമാപ്രവര്*ത്തകരെയാണ് മാതൃകയാക്കേണ്ടതെന്നും റീമ വ്യക്തമാക്കി. “ആരക്ഷണ്* സിനിമയുടെ പ്രചാരണവുമായി അമിതാഭ് ബച്ചന്* ഇപ്പോള്* ഉത്തരേന്ത്യ മുഴുവന്* സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഡല്*ഹി പോലുള്ള മെട്രോ നഗരങ്ങളിലെ മള്*ട്ടിപ്ലക്*സുകളില്* സിനിമയുടെ റിലീസ് ദിനത്തില്* ടിക്കറ്റ് നല്*കാന്* സല്*മാന്* ഖാനും ആമിര്*ഖാനുമൊക്കെ എത്താറുണ്ട്.” - റീമ ചൂണ്ടിക്കാട്ടി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘സിറ്റി ഓഫ് ഗോഡ്’ ഏപ്രില്* 23നാണ് റിലീസായത്. ഏതാനും ദിവസങ്ങള്*ക്കുള്ളില്* ചിത്രം തിയേറ്ററുകളില്* നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. വന്* നഷ്ടമാണ് നിര്*മ്മാതാവിന് ഈ സിനിമ വരുത്തിവച്ചത്. എന്നാല്* നിരൂപകരെല്ലാം സിനിമയെ ഏറെ വാഴ്ത്തുകയും ചെയ്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചിത്രമായ നായകനും ഇതേ അവസ്ഥയായിരുന്നു. മികച്ച ചിത്രമെന്ന് ഏവരും പറഞ്ഞിട്ടും നായകന്* ഒരു ബോക്സോഫീസ് ദുരന്തമായി മാറി.




reema kallinkal, indrajith, prithviraj, city of god, lijo jose pellishery, parvathi menon