ന്യൂദല്ഹി: ജന്ലോക്പാല് ബില്ലിനായുള്ള അണ്ണാ ഹസാരെയുടെ നിരാഹാരസത്യഗ്രഹത്തിന് തമിഴ് സൂപ്പര്സ്റ്റാര് രജനീകാന്തിന്റെ പിന്തുണ. അഴിമതിക്കെതിരെ ഇന്ത്യാ ചെന്നൈ ചാപ്റ്ററിന് അയച്ച ഇ-മെയില് സന്ദേശത്തിലാണ് രജനി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന് സമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയെന്ന രോഗത്തെ പറിച്ചുകളയണമെന്നതില് സംശയമൊന്നുമില്ല. അഴിമതിക്കെതിരായ നീക്കത്തില അര്പ്പിതമനോഭാവമുള്ള ഉത്തമ നേതാവായ ഹസാരെയെ നമുക്ക് ലഭിച്ചതില് സന്തോഷമുണ്ട്. ഇന്ത്യ എഗൈന്സ്റ്റ് കറപ്ഷന് പ്രസ്ഥാനത്തിനും പ്രചാരണത്തിനും എന്റെ പിന്തുണ – ഇമെയിലില് രജനി വ്യക്തമാക്കി.

രക്തരഹിതമായ വിപ്ലവത്തില് ഏര്പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും പിന്തുണ വ്യക്തമാക്കിയ രജനി സത്യാഗ്രഹത്തിന്റെ ജന്മദേശമായതിനാലാണ് ഇത്തരം സമാധാനപരമായ മുന്നേറ്റത്തിന് ഇന്ത്യയ്ക്കാവുന്നതെന്നും അഭിപ്രായപ്പെട്ടു
.

Keywords: Rajani backs Anna Hazare, Rajani and Anna Hazare, Anna Hazare Lokpal bill.