-
തേജാഭായ് ബോക്സോഫീസില്* തകര്*ന്നടിഞ്ഞു!
ഏറെ പ്രതീക്ഷകളോടെയെത്തിയ ‘തേജാഭായ് ആന്*റ് ഫാമിലി’ ബോക്സോഫീസില്* തകര്*ന്നടിയുന്നു. ഈ വര്*ഷത്തെ ഓണക്കാലം പൃഥ്വിരാജ് കൊണ്ടുപോയേക്കുമെന്ന പ്രവചനം തെറ്റുകയാണ്. പല റിലീസിംഗ് കേന്ദ്രങ്ങളില്* നിന്നും തേജാഭായ് ഉടന്* തന്നെ മാറ്റുമെന്നാണ് റിപ്പോര്*ട്ടുകള്*.
പൃഥ്വിരാജ് ഫാന്*സുപോലും തേജാഭായിയില്* സംതൃപ്തരല്ല. നിരൂപകരെല്ലാം കടുത്ത ഭാഷയിലാണ് ചിത്രത്തിനെതിരെ എഴുതിയത്. ഫെസ്റ്റിവല്* സീസണില്* ഫെസ്റ്റിവല്* മൂഡിലുള്ള ചിത്രമിറക്കി ലാഭം നേടാം എന്ന സംവിധായകന്* ദീപുവിന്*റെയും പൃഥ്വിയുടെയും മോഹങ്ങള്*ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് തുടങ്ങിയ വന്**ഹിറ്റുകളായ പൃഥ്വിച്ചിത്രങ്ങള്* നിര്*മ്മിച്ചിട്ടുള്ള അനന്താ വിഷന് തേജാഭായ് ആന്*റ് ഫാമിലി കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നാണ് സൂചന. മോശം തിരക്കഥയും പൃഥ്വിയുടെ കോമഡി രംഗങ്ങള്* അമ്പേ പരാജയമായതുമാണ് ചിത്രത്തിന് വിനയായത്.
വരുന്ന വെള്ളിയാഴ്ച കൂടുതല്* ഓണച്ചിത്രങ്ങള്* റിലീസാകും. കുഞ്ചാക്കോ ബോബന്*റെ ഡോക്ടര്* ലവ്, സെവന്*സ്, ജയറാമിന്*റെ ഉലകം ചുറ്റും വാലിബന്* തുടങ്ങിയവയാണ് വെള്ളിയാഴ്ച എത്തുന്നത്. ഇതോടെ തേജാഭായ് തിയേറ്ററുകളില്* നിന്ന് ഒഴിയുമെന്നാണ് റിപ്പോര്*ട്ടുകള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks