-
ഇരട്ടസൂര്യന്മാരെ വലംവെച്ച് ഒരു ഗ്രഹം
കാലിഫോര്ണിയ: ചിലപ്പോള് ഓറഞ്ച് സൂര്യന് ഉദിച്ചുയരും. ചിലപ്പോള് അത് ചെമ്പട്ടുപുതച്ച സൂര്യനായിരിക്കും. ആകാശത്ത് ഏറെ അകലയല്ലാതെ രണ്ട് സൂര്യന്മാര് പരസ്പരം ചുറ്റിത്തിരിയും... 'നാസ'യുടെ 'കെപ്ലര്' ടെലിസ്കോപ്പിന്റെ ദൃശ്യപഥത്തിലെത്തിയ പുതിയ ഗ്രഹത്തില് മനുഷ്യനെത്തിയാല് ഈ അപൂര്വകാഴ്ച കാണാം. സൗരയൂഥത്തിനു പുറത്ത് രണ്ടു സൂര്യന്മാരെ വലം വെക്കുന്ന ഗ്രഹത്തെ കണ്ടെത്തിയെന്ന് നാസ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന് ബഹിരാകാശത്ത് വലംവെക്കുന്ന കെപ്ലര് വാഹനത്തിലെ ടെലിസ് കോപ്പാണ് ഇത് കണ്ടെത്തിയത്.
'സ്റ്റാര് വാര്സ്' എന്ന ഹോളിവുഡ് സയന്സ് ഫിക്ഷന് ചിത്രത്തിലെ 'ടാറ്റൂയിന്' എന്ന ഗ്രഹത്തെ ഓര്മിപ്പിക്കുന്നതാണ് പുതിയ ഗ്രഹം. എന്നാല് കെപ്ലര്-16 ബി എന്ന് പേരിട്ട പുതിയ ഗ്രഹത്തില് ജീവനുണ്ടാവാന് ഒരു സാധ്യതയുമില്ലെന്ന് ശാസ്ത്രജ്ഞര് പറയുന്നു. ശനി ഗ്രഹത്തെപ്പോലെ വാസയോഗ്യമല്ലാത്ത പാറക്കെട്ടുകളും വാതകവും നിറഞ്ഞ തണുത്തുറഞ്ഞ പിണ്ഡമാകുമതെന്നാണ് അവര് പറയുന്നത്. ഭൂമിയില്നിന്ന് 200 പ്രകാശവര്ഷം അകലെയാണ് പുതിയ ഗ്രഹമെന്നും ശാസ്ത്രജ്ഞര് പറയുന്നു.
രണ്ടുനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുണ്ടാവാമെന്ന് നേരത്തേത്തന്നെ സൂചനകളുണ്ടായിരുന്നു. എന്നാലിത് സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് നാസ അധികൃതര് പറഞ്ഞു. പുതിയ ഗ്രഹത്തിന്റെ രണ്ട് സൂര്യന്മാര് പരസ്പരം വലംവെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ നക്ഷത്രങ്ങള് നമ്മുടെ സൂര്യനേക്കാള് ചെറുതാണ്. ഒന്ന് സൂര്യന്റെ പിണ്ഡത്തിന്റെ 69 ശതമാനവും മറ്റേത് 20 ശതമാനവുമേ വരികയുള്ളൂ. ഉപരിതലതാപനില മൈനസ് 73 മുതല് മൈനസ് 101 ഡിഗ്രി സെല്ഷ്യസ് വരെ. പുതിയ ഗ്രഹത്തിന് ഒരുതവണ സൂര്യന്മാരെ ചുറ്റാന് 225 ദിവസമെടുക്കും. ഭ്രമണപഥത്തിന്റെ ദൈര്ഘ്യം 10.4 കോടി കിലോമീറ്ററാണ്.
Keywords: Two sun, NASA Kepler mission, circumbinary planet, planet that orbits two stars,two sun
Last edited by minisoji; 09-17-2011 at 05:33 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks