ചാമ്പ്യന്*സ് ട്രോഫി ട്വെന്റി 20 ഗ്രൂപ്പ് എ മത്സരത്തില്* ട്രിനിഡാഡ് ആന്*ഡ് ടുബാഗോയ്ക്കെതിരെ മുംബൈ ഇന്ത്യന്*സിന് ഒരു വിക്കറ്റ് ജയം. ട്രിനിഡാഡ് ഉയര്*ത്തിയായ 99 റണ്*സിന്റെ ചെറിയ സ്കോറിന്റെ വിജയലക്*ഷ്യം മറികടക്കാന്* മുംബൈക്ക് അവസനപന്ത് വരെ കാത്തിരിക്കേണ്ടി വന്നു. അവസാനപന്തില്* വിജയത്തിന് രണ്ടു റണ്*സ് വേണ്ടിയിരുന്ന മുംബൈക്കായി ചാഹല്* ആണ് സ്കോര്* ചെയ്തത്.

ഹര്*ഭജന്* സിംഗിന്റെയും ( 22 റണ്*സിന് മൂന്നു വിക്കറ്റ്), ലസിത് മലിംഗയുടെയും (22 റണ്*സിന് രണ്ട് വിക്കറ്റ്) മികച്ച ബൌളിംഗ് പ്രകടനത്തിന്റെ പിന്**ബലത്തിലാണ് മുംബൈ ട്രിനിഡാഡിനെ ചെറിയ സ്കോറില്* പുറത്താക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ട്രിനിഡാഡ് 16.2 ഓവറില്* 98 റണ്*സിന് പുറത്താകുകയായിരുന്നു.

മുംബൈ ബാറ്റിംഗ് നിരയില്* 36 റണ്*സ് നേടി അംബാട്ടി റായുഡു തിളങ്ങി. മുംബൈ ഇന്ത്യന്*സ് 20 ഓവറില്* ഒമ്പത് വിക്കറ്റുകളുടെ നഷ്ടത്തിലാണ് വിജയലക്*ഷ്യമായ 99 റണ്*സ് മറികടന്നത്.



Keywords:Harbhajan Singh,Lasith Mallinga,twenty20,cricket news, sports,Mumbai Indians win off last ball