മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമാപരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം വരുന്നു. സംവിധായകന്* കെ മധു മസ്ക്കറ്റില്* വാര്*ത്താസമ്മേളനത്തില്* അറിയിച്ചതാണ് ഇക്കാര്യം. ചിത്രത്തിന്റെ തിരക്കഥ എസ് എന്* സ്വാമി പൂര്*ത്തിയാക്കിയതായി മധു പറഞ്ഞു.

മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1987ലാണ് പ്രദര്*ശനത്തിനെത്തിയത്. ഈ ചിത്രം സൂപ്പര്*ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായി പുറത്തിറങ്ങിയ ‘ജാഗ്രത’യും ഹിറ്റായിരുന്നു. ‘സേതുരാമയ്യര്* സിബിഐ‘ എന്ന പേരില്* വന്ന മൂന്നാംഭാഗവും പ്രേക്ഷകര്* ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്* നാലാംഭാഗമായ ‘നേരറിയാന്* സിബിഐ’ക്ക് മുന്**ചിത്രങ്ങളെപ്പോലെ തീയേറ്ററില്* അത്രകണ്ട് ചലനങ്ങള്* സൃഷ്ടിക്കാന്* കഴിഞ്ഞിരുന്നില്ല. അതിനാല്* ഒരു സൂപ്പര്**ഹിറ്റ് ലക്*ഷ്യമിട്ടാണ് സ്വാമി ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കൂര്*മ്മ ബുദ്ധിയുള്ള ബ്രാഹ്*മണനായ ഒരു സി ബി ഐ ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്* രംഗങ്ങളില്ലാതെ ബുദ്ധികൂര്*മ്മതയിലൂടെ കേസ് അന്വേഷിക്കുന്ന രീതിയാണ് സി ബി ഐ പരമ്പരയില്*. കൈപുറകില്* കെട്ടിയുള്ള മമ്മൂട്ടിയുടെ നടപ്പും രീതികളും സി ബി ഐ ചിത്രങ്ങളുടെ ഹൈലറ്റാണ്. സിബിഐ സിനിമകളുടെ തീം മ്യൂസിക്കും തരംഗമായി മാറിയിരുന്നു.