- 
	
	
		
		
		
		
			
 രഞ്ജിത്തിന്റെ ചന്തു ആരായിരിക്കും- മമ്മൂ&
		
		
				
				
		
			
				
					പ്രേക്ഷകര്* ഹൃദയത്തോട്  ചേര്*ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെ വാര്*ത്തെടുക്കുന്ന സംവിധായകനാണ്  രഞ്ജിത്. പണത്തിന് വേണ്ടി പരക്കം പാഞ്ഞ് ജീവിതം തന്നെ നരകമാക്കി മാറ്റുന്ന  ചെറുപ്പക്കാരനെയാണ് ‘ഇന്ത്യന്* റുപ്പീ’യിലൂടെ രഞ്ജിത് ഇനി നമ്മുടെ  മുന്നിലേക്കെത്തിക്കുന്നത്. 
‘ഇന്ത്യന്*  റുപ്പീ’യ്ക്ക് ശേഷം ഉണ്ണി ആര്* എഴുതിയ ‘ലീല’ എന്ന കഥ രഞ്ജിത്  സിനിമയാക്കും. ‘ലീല’യ്ക്ക് ശേഷം വരുന്നത് തന്റെ സ്വപ്നസിനിമ ആയിരിക്കും  എന്ന് അദ്ദേഹം പറയുന്നു. വടക്കന്*പാട്ട് പ്രമേയമാകുന്ന ചിത്രമായിരിക്കും  അതെന്നാണ് രഞ്ജിത് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്* മലയാളത്തില്*  ഉണ്ടായിട്ടുള്ള വടക്കന്*പാട്ട് സിനിമകളില്* നിന്ന് വേറിട്ട് നില്*ക്കുന്ന  ഒന്നായിരിക്കും തന്റെ ചിത്രമെന്നും അദ്ദേഹം മലയാള മനോരമയ്ക്ക് അനുവദിച്ച  അഭിമുഖത്തില്* പറയുന്നു.
“മൂന്ന്  നൂറ്റാണ്ടുകള്*ക്ക് മുമ്പുള്ള വടക്കന്* കേരളത്തോട് നീതി  പുലര്*ത്തണമെന്നുണ്ട്. അന്നെവിടെ കസവ്മുണ്ടും കസവുകരയിട്ട സംഭാഷണങ്ങളും  വെള്ളക്കുതിരയുമൊക്കെ?-  രഞ്ജിത് ചോദിക്കുന്നു. പ്രമാണിമാരുടെ തര്*ക്കം  പരിഹരിക്കാന്* അങ്കംവെട്ടിയിരുന്ന ചേകവന്മാര്* കേരളം കണ്ട ആദ്യത്തെ  ക്വട്ടേഷന്**കാര്* ആണെന്നും അദ്ദേഹം  വിശേഷിപ്പിക്കുന്നു.  
കടത്തനാടന്*  വീരഗാഥ വീണ്ടും അഭ്രപാളികളില്* എത്തുമ്പോള്* മച്ചൂനിയന്* ചന്തുവും,  ആരോമല്* ചേകവരും ഉണ്ണിയാര്*ച്ചയും ലോകനാര്* കാവുമൊക്കെ  ഉണ്ടാവുമെന്നുറപ്പാണ്. ചന്തുവിനെക്കുറിച്ച് ഓര്*ക്കുമ്പോള്* മമ്മൂട്ടിയുടെ  മുഖമാണ് മനസ്സില്* തെളിയുക. എം ടി-ഹരിഹരന്* കൂട്ടുകെട്ടില്* പിറന്ന  ചതിയനല്ലാത്ത, ധീരനായ ചന്തു. 
എന്നാല്*  രഞ്ജിത് പ്രേക്ഷകരെ വടക്കന്* പാട്ടിലേക്ക് ക്ഷണിക്കുമ്പോള്* ചന്തുവിന്റെ  മുഖം ഏതായിരിക്കും. മമ്മൂട്ടിയോ അതോ മോഹന്*ലാലോ, അല്ല മറ്റാരെങ്കിലുമോ?  ഒരിക്കല്* അനശ്വരമാക്കിയ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്*  മമ്മൂട്ടിക്ക് ഭാഗ്യമുണ്ടാകുമോ എന്നത് കൌതുകമുണര്*ത്തുന്ന ചോദ്യമാണ്.  പിണക്കങ്ങളും പരിഭവങ്ങളും മറന്ന് മോഹന്*ലാലും രഞ്ജിത്തും  ഒരുമിക്കുകയാണെങ്കില്* ചന്തുവിന് പുതിയൊരു മുഖം കൈവരും. ‘കടത്തനാടന്*  അമ്പാടി‘ ആണ് മോഹന്*ലാല്* മുമ്പ് അഭിനയിച്ച വടക്കന്*പാട്ട് പ്രമേയമായ  ചിത്രം. 
എന്റെ സിനിമ, എന്റെ സിനിമയാണെന്ന് ചങ്കൂറ്റത്തോടെ പറയുന്ന രഞ്ജിത്തിന്റെ മനസ്സിലെ ചന്തു ആരായിരിക്കും?
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks