റെയ്മ സെന്* ആദ്യമായാണ് ഒരു മലയാള ചിത്രത്തില്* അഭിനയിക്കുന്നത്. റെയ്മ നായികയാകുന്ന ‘വീരപുത്രന്*’ ഉടന്* റിലീസാകും. നരേന്* ആണ് നായകന്*. ചിത്രത്തില്* ചരിത്രപുരുഷനായ മുഹമ്മദ് അബ്ദുറഹ്മാന്* സാഹിബിനെ നരേന്* അവതരിപ്പിക്കുമ്പോള്* അദ്ദേഹത്തിന്*റെ പത്നി കുഞ്ഞുബീവാത്തു എന്ന കഥാപാത്രമായാണ് റെയ്മ സെന്* എത്തുന്നത്.

എന്തായാലും തന്*റെ നായികയുടെ സൌന്ദര്യത്തേക്കുറിച്ച് നരേന്* വാചാലനാണ്. റെയ്മയുടെ കണ്ണുകളാണ് അവരുടെ സമ്പത്തെന്ന് നരേന്* പറയുന്നു.

“റെയ്മയുടെ മിഴികളാണ് അവരുടെ സ്വത്ത്. വളരെ ഇന്*റലിജന്*റായ അഭിനേത്രിയാണ് അവര്*. വീരപുത്രനില്* അഭിനയിക്കാനുള്ള അവരുടെ തീരുമാനം ശ്ലാഘനീയമാണ്. ചിത്രങ്ങള്* വാരിവലിച്ച് അഭിനയിക്കുന്നതിലല്ല, ബുദ്ധിപരമായി സിനിമകള്* തെരഞ്ഞെടുക്കുന്നതിലാണ് അവര്* ശ്രദ്ധിക്കുന്നത്” - റെയ്മയെ എത്ര പുകഴ്ത്തിയിട്ടും നരേന് മതിയാകുന്നില്ല.

“റെയ്മയുമൊത്ത് ജോലി ചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നു. ആദ്യം അവര്*ക്ക് ഭാഷ പ്രശ്നമുണ്ടായിരുന്നു. എന്നാല്* അതൊന്നും ഉജ്ജ്വലമായി പെര്*ഫോം ചെയ്യുന്നതിന് അവര്*ക്ക് തടസമായില്ല” - നരേന്* വ്യക്തമാക്കുന്നു.

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രന്* ഒക്ടോബര്* 14ന് റിലീസാകും.




Keywords: Naren, veeraputhran, P T Kunjimuhammad, Raima Sen,Raima's eyes are her asset'