മലയാളസിനിമാ പ്രവര്*ത്തകര്*ക്കിടയില്* ഒരു വിശ്വാസമുണ്ട്. ചരിത്രവും പുരാണവും സിനിമയ്ക്ക് പശ്ചാത്തലമാക്കുമ്പോള്* നായകനാകുന്നത് മമ്മൂട്ടിയാണെങ്കില്* അതൊരു ഐശ്വര്യമാണ്. പടം ഹിറ്റാകുകയും ചെയ്യും. ഒരു വടക്കന്* വീരഗാഥ, പഴശ്ശിരാജ, 1921, അംബേദ്കര്* - അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്*. എന്നാല്* ചരിത്രപുരുഷന്**മാരില്* മാര്*ത്താണ്ഡവര്*മ സ്ക്രീനിലെത്തുമ്പോള്* ആ വേഷം അവതരിപ്പിക്കാനുള്ള അവസരം മമ്മൂട്ടിയെ തേടി എത്തുന്നില്ല.

മാര്*ത്താണ്ഡവര്*മയുടെ ജീവിതം സിനിമയാകുന്നു എന്ന് വാര്*ത്ത വന്നതുമുതല്* മമ്മൂട്ടിയാകും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന രീതിയില്* പ്രചരണമുണ്ടായിരുന്നു. കെ ജയകുമാര്* തിരക്കഥയെഴുതി ശ്രീക്കുട്ടന്* സംവിധാനം ചെയ്യുന്ന ചിത്രം അതുകൊണ്ടുതന്നെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.

എന്നാല്* മമ്മൂട്ടിയല്ല, തെലുങ്ക് നടന്* റാണ ദഗ്ഗുബാട്ടിയാണ് ഈ ചിത്രത്തില്* നായകനാകുന്നത് എന്നാണ് പുതിയ വാര്*ത്ത. മാത്രമല്ല, മാര്*ത്താണ്ഡവര്*മ 3ഡി - ചിത്രമായാണ് ഒരുങ്ങുന്നതെന്നും അറിയുന്നു.

ദുബായ് കേന്ദ്രമാക്കി പ്രവര്*ത്തിക്കുന്ന ഒരു നിര്*മ്മാണക്കമ്പനിയാണ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചിത്രം നിര്*മ്മിക്കുന്നത്. 1729നും 1758നും ഇടയിലുള്ള കാലഘട്ടമാണ് ചിത്രത്തില്* പശ്ചാത്തലമാക്കുന്നത്. മാര്*ത്താണ്ഡവര്*മയുടെ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ജീവിതയാത്രയാണ് ചിത്രത്തില്* പ്രതിപാദിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്* അമൂല്യമായ നിധിശേഖരം കണ്ടെത്തിയ ഈ കാലത്ത് മാര്*ത്താണ്ഡവര്*മയുടെ ജീവിതചിത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയാണ് അണിയറപ്രവര്*ത്തകര്* ഈ ചിത്രത്തിഒന് തയ്യാറെടുക്കുന്നത്. 2012 ഓഗസ്റ്റില്* ചിത്രീകരണം ആരംഭിക്കും.


Keywords:Sreepadmanabha swami temple,pazhassi raja, oru vadakan veeragadha,Marthanda varma 3-D,Ambedkar,Rana Daggubati in a 3d Film