മുംബൈ മാധ്യമങ്ങള്*ക്ക് പ്രധാനവാര്*ത്ത ഐശ്വര്യയുടെ പ്രസവം



മുംബൈ: പ്രശസ്ത സിനിമാ താരവും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യാ റായ് എപ്പോള്* പ്രസവിക്കുമെന്നതാണ് മുംബൈയിലെ ചില പ്രമുഖ പത്രങ്ങളുടെ ഇപ്പോഴത്തെ പ്രധാന വാര്*ത്ത. പൊടിപ്പും തൊങ്ങലും വെച്ച് വളരെ വിശദമായി തന്നെ വാര്*ത്തകള്* പുറത്തു വരുമ്പോള്* മറുപക്ഷത്തുനിന്ന് നിഷേധക്കുറിപ്പും ഇറങ്ങുന്നുണ്ട്. ബച്ചന്* കുടുംബത്തിന്റെ ഓരോ ചലനവും മുമ്പും പത്രമാധ്യമങ്ങള്*ക്ക് നിറഞ്ഞ വാര്*ത്തകളായിരുന്നു. ഒരിടയ്ക്ക് അമിതാഭ് ചില മാധ്യമങ്ങള്*ക്ക് വിലക്കേര്*പ്പെടുത്തുക പോലുമുണ്ടായി. എന്നാല്* ഇന്നങ്ങനെയൊന്നുമല്ല കാര്യങ്ങള്* നീങ്ങുന്നത്. എന്തെഴുതിയാലും തങ്ങളെ ബാധിക്കില്ലെന്ന കരളുറപ്പോടെയാണ് ജൂനിയര്* ബച്ചന്* എല്ലാം നേരിടുന്നത്.

അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹം ആഘോഷിച്ച അതേ പത്രം രണ്ടു വര്*ഷങ്ങള്*ക്ക് ശേഷം ചില അസുഖങ്ങള്* ഉള്ളതിനാല്* ഐശ്വര്യക്ക് ഗര്*ഭം ധരിക്കാന്* കഴിയില്ലെന്നും റിപ്പോര്*ട്ട് ചെയ്തിരുന്നു. എന്നാല്* കഴിഞ്ഞ ദിവസം അതേ പത്രം ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചാണ് റിപ്പോര്*ട്ട് ചെയ്തത്. മുംബൈയിലെ ഏക സെവന്* സ്റ്റാര്* ആസ്പത്രിയായ സെവന്* ഹില്*സ് ഹോസ്പിറ്റലിലാണ് ഐശ്വര്യ ബച്ചന് പ്രസവ സൗകര്യമൊരുക്കുന്നത്.

തന്റെ അടുത്ത ബന്ധുവിന്റെ പ്രസവം ഇവിടെ നടന്നപ്പോള്* ഐശ്വര്യ ഇവിടെ സന്ദര്*ശിക്കുകയും സൗകര്യങ്ങള്* നേരിട്ടു മനസ്സിലാക്കുകയുമുണ്ടായി. അതാണ് തന്റെയും പ്രസവം ഇവിടെയാക്കാന്* ഐശ്വര്യ തീരുമാനിച്ചത്. 'സ്റ്റാര്* പേഷ്യന്റ്' ആയതിനാല്* മറ്റുള്ളവരുടെ കണ്ണില്* പ്പെടാതിരിക്കാന്* ഡോക്ടറെ കാണാന്* ഐശ്വര്യ ആസ്പത്രിയില്* എത്തുന്നത് രാവിലെ 7.30ന് ആണ്. നവംബര്* 14ന് മുമ്പായിരിക്കും പ്രസവം എന്ന് ഡോക്ടര്*മാര്* നേരത്തെ അറിയിച്ചിട്ടുണ്ട്.

എന്നാല്* വിശേഷ ദിനമായ 11-11-11ന് ശസ്ത്രക്രിയ നടത്താനാണ് സാധ്യത എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അമിതാഭിന്റെ പിറന്നാള്* നവംബര്* 11ന് ആണ് എന്നതും ഇതിലേക്കുള്ള സാധ്യതയായി വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം ഇതൊക്കെ മാധ്യമങ്ങളുടെ സങ്കല്പങ്ങളാണെന്നും സത്യത്തിന്റെ കണിക പോലും വാര്*ത്തകളിലില്ലെന്നുമാണ് ബച്ചന്* കുടുംബവുമായി ബന്ധമുള്ള വൃത്തങ്ങള്* സൂചിപ്പിക്കുന്നത്. സെവന്* ഹില്*സ് ഹോസ്പിറ്റലിലെ ഡോക്ടര്*മാരും ഇത് ശരിവെക്കുന്നു.

Keywords : Aishwarya Rai, former Miss World, and Abhishek Bachchan, Bollywood's biggest,Aishwarya delivary,Aishwarya Rai son,Aishwarya Rai child,Aishwarya Rai Pragnency, Characters, Videos ... Aishwarya Rai Bachchan's pregnancy coverage has media restrictions ... His daughter-in-law Aishwarya Rai is expected to deliver a baby in mid-November,11/11/11.