- 
	
	
		
		
		
		
			 പൃഥ്വി മല്ലുസിംഗില്* നിന്ന് പുറത്ത്! പൃഥ്വി മല്ലുസിംഗില്* നിന്ന് പുറത്ത്!
			
				
					 
 പൃഥ്വിരാജിന് വീണ്ടും  തിരിച്ചടി. റോഷന്* ആന്‍*ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസില്‍* നിന്ന്  പൃഥ്വിയെ നീക്കിയതിനു പിന്നിലെ സത്യങ്ങള്‍* കഴിഞ്ഞ ദിവസം മലയാളം വെബ്*ദുനിയ  റിപ്പോര്*ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, മറ്റൊരു വമ്പന്‍* പ്രൊജക്ടില്‍*  നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയിരിക്കുന്നു.
 
 പോക്കിരിരാജ,  സീനിയേഴ്സ് എന്നീ മെഗാഹിറ്റുകളുടെ സംവിധായകന്* വൈശാഖിന്*റെ അടുത്ത  ചിത്രമായ ‘മല്ലുസിംഗ്’ ആണ് പൃഥ്വിയെ കൈവിട്ടിരിക്കുന്നത്. പൃഥ്വിയെ  നായകനാക്കി ഈ സിനിമയുടെ എല്ലാ അണിയറപ്രവര്*ത്തനങ്ങളും സജീവമായി  നടക്കുന്നതിനിടെയാണ്, ഷൂട്ടിംഗ് തുടങ്ങുന്നതിന് കൃത്യം ഒരുമാസം  ബാക്കിനില്*ക്കെ പൃഥ്വിയെ ചിത്രത്തില്‍* നിന്ന് മാറ്റിയിരിക്കുന്നത്.  പൃഥ്വിരാജിന് പകരം പുതിയ താരോദയം ഉണ്ണി മുകുന്ദന്* നായകനാകും.
 
 ഡിസംബര്‍*  29 - മാര്‍*ച്ച് 12 കാലയളവില്‍* പഞ്ചാബില്‍* വച്ച് മല്ലുസിംഗ്  ചിത്രീകരിക്കാനാണ് വൈശാഖ് പ്ലാനിട്ടിരുന്നത്. വിളവെടുപ്പ് സീസണില്‍*  പഞ്ചാബില്‍* ചിത്രീകരണം നടത്തണമെന്നതായിരുന്നു വൈശാഖിന്*റെ ഡിമാന്*ഡ്.  ഇതനുസരിച്ച് പൃഥ്വിരാജിന്*റെ ഡേറ്റ് നേരത്തേ തന്നെ വാങ്ങിയിരുന്നു.  പൃഥ്വിയെ വച്ച് ഫോട്ടോഷൂട്ടും നടത്തി.
 
 എന്നാല്‍*  ഈ ഡേറ്റുകള്‍* പാലിക്കാന്‍* പൃഥ്വി തയ്യാറാകാതിരുന്നതാണ് വൈശാഖിനെ  ചൊടിപ്പിച്ചത്. ‘അയ്യാ’ എന്ന ഹിന്ദി ചിത്രത്തിനും മറ്റ് പ്രൊജക്ടുകള്‍*ക്കും  പൃഥ്വി മുന്‍**തൂക്കം നല്*കിയതോടെ മറ്റൊരു നായകനെ കണ്ടെത്താന്‍* വൈശാഖ്  തീരുമാനിച്ചു. 1993 ബോംബെ മാര്‍*ച്ച് 12, സീഡന്* തുടങ്ങിയ സിനിമകളില്‍* ഗംഭീര  പ്രകടനം നടത്തിയ ഉണ്ണിമുകുന്ദനെ അങ്ങനെയാണ് മല്ലുസിംഗാക്കാന്*  തീരുമാനിച്ചത്. ഉണ്ണിയെ മല്ലുസിംഗാക്കി ഫോട്ടോഷൂട്ടും നടത്തിയിരിക്കുകയാണ്.
 
 മലയാളസിനിമയില്‍*  പൃഥ്വിരാജിനെ നായകനാക്കി ചിത്രീകരണം പ്ലാന്‍* ചെയ്തിരുന്ന പല  നിര്*മ്മാതാക്കളും പൃഥ്വിയെ മാറ്റി ആ പ്രൊജക്ടുകളില്‍* ഉണ്ണി മുകുന്ദനെ  സഹകരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ടി കെ രാജീവ്കുമാര്‍*  സംവിധാനം ചെയ്യുന്ന തത്*സമയം ഒരു പെണ്*കുട്ടി എന്ന ചിത്രത്തിലും ഉണ്ണിയാണ്  നായകന്*.
 
 Keywords: Prithviraj,Unni Mukundan, zeedan, 1993 Bombay March 12, Vyshakh, T K Rajeevkumar, Ayya,Pokiriraja, Seniors,Vysakh's Mallusingh
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks