യു ഡി എഫ് മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ പി ജെ ജോസഫ് സംഗീതത്തിലൂടെയും ജനങ്ങളെ കൈയിലെടുക്കാറുണ്ട്. പല പരിപാടികളിലും ജോസഫിന്റെ പാട്ട് നമ്മള്* കേട്ടതാണ്. എന്നാല്* അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള ഗാനം ഇനി നമുക്ക് സിനിമയിലും കേള്*ക്കാം.

ആസിഫ് അലി നായകനാകുന്ന ‘കൌബോയ്‘ എന്ന ചിത്രത്തിലാണ് ജോസഫ് പാടുന്നത്. ചിത്രം മലയാളത്തിലാണ്, പക്ഷേ ജോസഫിന്റെ പാട്ട് തമിഴ് ഭാഷയിലായിരിക്കും. പൂര്*ണ്ണമായും മലേഷ്യയില്* ചിത്രീകരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി ബാലചന്ദ്രകുമാറാണ്. മലേഷ്യന്* പശ്ചാത്തലമുള്ള ചിത്രമായതിനാലാണ് കഥാസന്ദര്*ഭത്തിന് യോജിക്കുന്ന ഒരു തമിഴ് പാട്ട് ഒരുക്കുന്നത്. ഗായിക അനുരാധാ ശ്രീറാമിനൊപ്പമുള്ള ഡ്യൂയറ്റ് ആണ് ജോസഫിന്റേത്.

വര്*ഷങ്ങള്*ക്ക് മുമ്പ് ജോസഫ് സിനിമയില്* പാടിയിട്ടുണ്ട്. 1984-ല്* പുറത്തിറങ്ങിയ ‘ശബരിമലദര്*ശനം‘ എന്ന ചിത്രത്തിലായിരുന്നു അത്. ജെറി അമല്**ദേവ് ഈണം നല്*കിയ ശ്യാമസന്ധ്യേ... എന്ന പാട്ടായിരുന്നു അദ്ദേഹം ആലപിച്ചത്.


Keywords:Jerry Amal dev, Anuradha Sreeram, Cowboy, Sabarimala darshanam,Asif Ali,Irrigation Minister,Minister pj Joseph to Sing for Film