തിരുവനന്തപുരം: നിറംമങ്ങി തുടങ്ങിയ പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാംദിവസവും സംഘര്*ഷഭരിതമായി. മലയാളസിനിമകളെ മത്സരവിഭാഗത്തില്* നിന്ന് ഒഴിവാക്കിയതും ഗ്യാലറി സീറ്റുകള്* മലയാള സിനിമാപ്രവര്*ത്തകര്*ക്കായി റിസര്*വ് ചെയ്തതുമാണ് ചലച്ചിത്രാസ്വാദകരെ ചൊടിപ്പിച്ചത്. സംഭവത്തില്* പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്* ചലച്ചിത്രാസ്വാദകര്* മേളയുടെ പ്രധാന വേദിയായ കൈരളി തിയറ്ററിന്റെ നടയില്* പ്ലക്കാര്*ഡുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.


'ആദിമധ്യാന്തം', 'ആദാമിന്റെ മകന്* അബു' തുടങ്ങിയ മലയാളചിത്രങ്ങള്* ഗോവ ചലച്ചിത്രമേളയില്* മത്സരവിഭാഗത്തില്* പ്രദര്*ശിപ്പിച്ചതിനാലാണ് തിരുവനന്തപുരത്തെ മേളയില്* നിന്ന് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്* നേരത്തെ കമലിന്റെ 'പെരുമഴക്കാലം' രണ്ട് മേളകളിലും പ്രദര്*ശിപ്പിച്ചിരുന്നുവെന്നും അന്നില്ലാത്ത വിലക്ക് എന്തിനാണ് ഇന്നെന്നുമാണ് ചലച്ചിത്രാസ്വാദകരുടെ ചോദ്യം.


മേളയുടെ ജനകീയത തിരിച്ചുകൊണ്ടുവരിക, ഗണേഷോത്സവം അവസാനിപ്പിക്കുക, മലയാള സിനിമയെ കൊല്ലരുത്, ആദിമധ്യാന്തം പ്രദര്*ശിപ്പിക്കുക എന്നിവ എഴുതിയ പ്ലക്കാര്*ഡുകളുമായാണ് പ്രതിഷേധം പ്രകടനം നടത്തിയത്.