വ്യത്യസ്ഥതയാര്*ന്ന വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടി സംവൃത സുനില്* വിവാഹിതയാകുന്നു. കണ്ണൂര്* സ്വദേശിയായ സംവൃതയുടെ വരന്* കാലിഫോര്*ണിയയില്* എഞ്ചിനീയറായി ജോലി ചെയ്യുന്ന അഖില്* ആണ്. കോഴിക്കോട് ആണ് അഖിലിന്റെ സ്വദേശം.

അതേസമയം വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയരംഗത്ത് തുടരണോ എന്ന കാര്യത്തിലും സംവൃത തീരുമാനമെടുത്തിട്ടില്ല.

ഈ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ നല്ല സിനിമകളുടെ ഭാഗമാകാന്* സാധിച്ച നടിയാണ് സംവൃത. കാമുകിയായും അമ്മയായും അഭിനയിക്കാന്* ഒരുപോലെ ധൈര്യം കാട്ടിയ സംവൃത തീരെ ചെറിയ റോളുകള്* ചെയ്യാനും മടികാട്ടിയില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്* തെരഞ്ഞെടുക്കുന്നതിലും ഈ നടി മിടുക്കുകാട്ടി.

ലാല്*ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആസിഫ് അലിക്കൊപ്പമുള്ള അസുരവിത്ത് ആണ് സംവൃതയുടെ ഏറ്റവും പുതിയ ചിത്രം. നോട്ടം, അച്ഛനുറങ്ങാത്ത വീട്, അഹം പുണ്യം, തിരക്കഥ, ചോക്ക്*ലേറ്റ്, കോക്ക്*ടെയില്*, മിന്നാമിന്നിക്കൂട്ടം, റോബിന്*ഹുഡ്, വാസ്തവം, മാണിക്യക്കല്ല്, സ്വപ്*നസഞ്ചാരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്* നായികയായി. ശ്യാമപ്രസാദിന്റെ അരികെ, ഷാജി കൈലാസിന്റെ കിംഗ് ആന്റ് കമ്മിഷണര്* എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്*.



Keywords: Robinhood.shajikailas, vastavam, Akhil,choklet, minnaminnikoottam, rasikan, asif ali,aham, punnyam,Samvritha Sunil to get Married