Results 1 to 1 of 1

Thread: വെറുതെ ഒരു മോഹം ............ കവിത

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വെറുതെ ഒരു മോഹം ............ കവിത


    പകര്*ന്നു നീ എന്നില്* ..
    നിന്* കിനാവും കണ്ണീരും
    നഷ്ടങ്ങളും തേങ്ങലുകളും .
    സഫലമാവാത്ത നിന്* മോഹങ്ങളും .
    മനസ്സില്* മരീചികയായി മാറിയ
    മോഹങ്ങള്* തന്* അസ്ഥിപഞ്ജരം
    തഴുകി തലോടുന്ന, നിന്* മനസ്സിന്*
    വിറയാര്*ന്ന വിരലുകളാല്*
    കുത്തിക്കുറിക്കും വരികളിലൂടെ
    ഞാനറിഞ്ഞു നിന്* മനസ്സിന്* നോവുകള്*..
    പറയാതെ പറഞ്ഞ വാക്കുകളാല്*
    അറിയാതെ അറിഞ്ഞു നിന്* നൊമ്പരങ്ങള്*

    പിന്നീടറിഞ്ഞു ഞാന്* നിന്നെ,
    നിന്നിലൂടോഴുകിയെത്തും നിശ്വാസത്തിലൂടെ ..
    നാദ വീചികളായെന്* കര്ന്നപുടത്തില്*
    അലയടിക്കും ..നിന്* മൃദു മന്ത്രധ്വനിയിലൂടെ ..

    ഒരിക്കലും നിരയാത്തോരീ
    സ്നേഹത്തിന്* പാനപാത്രം
    നിറക്കാന്* ശ്രമിക്കുന്നു നീ വൃഥാ
    ഒരിക്കലും ഒഴിയാത്ത നിന്*
    ഹൃദയമാം സാഗരത്തില്*
    തിരകളും ചുഴികളും തിരയുന്നു ഞാന്* സദാ

    തൊടുക്കുമ്പോള്* ഏകമായി
    പതിക്കുമ്പോള്* പതിനായിരമായി..
    നിന്* ഹൃദയത്തിന്നാവനാഴിയില്*
    നിന്നുതിരുന്നു സ്നേഹത്തിന്* മൊഴിയമ്പുകള്*..

    ഒരു നനുത്ത സ്പര്ശമായി
    നിന്നെ തഴുകുവാന്*
    വെറുതെ ഒരു മോഹമായി,
    ഒരിളം കാറ്റിനു ചിറകിലേറി
    ഒരു സ്വപ്നത്തിലെങ്കിലും
    വന്നണയാനാവുമോ പ്രിയേ ?


    Keywords:peom, kavithakal, malayalam poem, veruthe oru moham, malayalam kavithakal



    Last edited by sherlyk; 01-14-2012 at 09:17 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •