- 
	
	
		
		
		
		
			 അനൂപ് മേനോന്* ഭാവിയിലെ പത്*മരാജനോ ? അനൂപ് മേനോന്* ഭാവിയിലെ പത്*മരാജനോ ?
			
				
					 
 അനൂപ്  മേനോന്* ഭാവിയിലെ പത്*മരാജനോ രഞ്ജിത്തോ ആണെന്നൊരു സംസാരം ഇപ്പോള്‍* തന്നെ  സിനിമാലോകത്തുണ്ട്. വ്യത്യസ്തവും ഊര്*ജ്ജസ്വലവുമായ തിരക്കഥകളുമായി അനൂപ്  മേനോന്* തിളങ്ങുകയാണ്. കോക്*ടെയില്‍*, ബ്യൂട്ടിഫുള്‍* എന്നീ സിനിമകള്‍*  പ്രേക്ഷകപ്രീതി നേടിയപ്പോള്‍* തിരക്കഥാകാരന്* എന്ന നിലയില്‍* അനൂപ് എല്ലാ  സംവിധായകരുടെയും ഫസ്റ്റ് ചോയ്സായി മാറി.
 
 ‘ബ്യൂട്ടിഫുള്‍*’  എന്ന സിനിമ അനൂപ് മേനോന് വലിയ നേട്ടമാണ് സമ്മാനിച്ചത്. ലോകത്തിന്*റെ  നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍* തേടിയെത്തി. ശരീരം പൂര്*ണമായും തളര്*ന്ന  ഒരു വ്യക്തിയുടെ ചിന്താഗതികളെ സിനിമഭാഷയിലേക്ക് വഴക്കിയെടുത്ത മിടുക്കിന്  ഒട്ടേറെ അംഗീകാരങ്ങളും ലഭിക്കുമെന്ന് എന്ന് പ്രതീക്ഷിക്കാം. ജയസൂര്യ  അവതരിപ്പിച്ച സ്റ്റീഫന്‍* ലൂയിസ് എന്ന കഥാപാത്രമായിരുന്നു ബ്യൂട്ടിഫുളിന്*റെ  ആത്മാവ്.
 
 എന്നാല്‍*,  ആ കഥാപാത്രം ഇത്രയും ഭംഗിയായതിന്*റെ ക്രെഡിറ്റ് അനൂപ് പൂര്*ണമായും  ജയസൂര്യയ്ക്ക് നല്*കുകയാണ്. “ജയസൂര്യയല്ലാതെ ഇപ്പോഴുള്ള നടന്**മാരില്‍*  സ്റ്റീഫന്‍* ലൂയിസായി അഭിനയിക്കാന്‍* പറ്റിയ മറ്റൊരു നടനില്ല എന്നാണ് ഞാന്‍*  വിശ്വസിക്കുന്നത്. വാക്കുകളിലൂടെയും കണ്ണുകളിലൂടെയും മാത്രം  അഭിനയിക്കുകയായിരുന്നു ജയന്*. ചുരുങ്ങിയ കാലയളവില്‍* കരിയര്‍* ഇത്രയധികം  ഇംപ്രൂവ്* ചെയ്*ത മറ്റൊരു നടനെ കണ്ടിട്ടില്ല. ഈ ജനറേഷനിലെ ഏറ്റവും മികച്ച  നടന്**മാരിലൊരാളാണ് ജയസൂര്യ*. ജയസൂര്യയ്ക്കു പകരം വയ്ക്കാനായി മറ്റൊരാളെ  പറയാന്‍* സാധിക്കുന്നില്ല.” - അനൂപ് മേനോന്* പറയുന്നു.
 
 “ജയസൂര്യയുടെ  വലിയ ആഗ്രഹമായിരുന്നു ശരീരം തളര്*ന്ന ആളായി അഭിനയിക്കണമെന്ന്.  കോക്*ടെയില്‍* കഴിഞ്ഞപ്പോഴാണ്* ജയന്* ഈ* ആഗ്രഹം പറഞ്ഞത്*. ശരീരം തളര്*ന്ന  കോടീശ്വരന്*. വലിയ ഗുണം പിടിക്കാത്ത ഗിറ്റാറിസ്റ്റായ സുഹൃത്ത്*. ഇവരുടെ  ഇടയിലെ സൗഹൃദം. ഇവര്‍*ക്കിടയിലേക്ക്* ഒരു പെണ്ണ്* കടന്നു വരുന്നു.  അങ്ങനെയാണ്* ബ്യൂട്ടിഫുളിന്*റെ കഥ ഡെവലപ്പ്* ചെയ്*തത്” -  അനൂപ് മേനോന്* വ്യക്തമാക്കുന്നു.
 
 
 Keywords:Jayasurya, Beautiful, cocktail,padmarajan, Ranjith,director,All credits goes to Jayasurya,Anoop Menon
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks