Results 1 to 1 of 1

Thread: കേരളാ ഗവര്*ണര്* എം ഒ എച്ച് ഫാറൂഖ് അന്തരിച്&am

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default കേരളാ ഗവര്*ണര്* എം ഒ എച്ച് ഫാറൂഖ് അന്തരിച്&am


    കേരളാ ഗവര്*ണര്* എം ഒ എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്* വ്യാഴാഴ്ച രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ കുറച്ച് നാളുകളിലായി അപ്പോളോ ആശുപത്രിയില്* ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്*ഷം സെപ്തംബര്* എട്ടിനാണ് കേരളാ ഗവര്*ണാറായി എം ഒ എച്ച് ഫാറൂഖ് ചുമതലയേറ്റത്.

    ഗവര്*ണറായി ചുമതലയേറ്റ് ഏറെ താമസിയാതെ തന്നെ അദ്ദേഹം അസുഖം ബാധിച്ച് ചെന്നൈയില്* വിദഗ്ധ ചികിത്സ തേടുകയായിരുന്നു.

    1937 സെപ്തംബര്* ആറിന്* ജനിച്ച ഫറൂഖ്* വിദ്യാര്*ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്*ത്തനം തുടങ്ങിയത്.
    1953-54കാലത്ത്, ഫ്രഞ്ച്* കോളനിയായിരുന്ന പോണ്ടിച്ചേരിയെ സ്വതന്ത്രമാക്കാനുള്ള സമരത്തില്* പങ്കെടുത്താണ്* അദ്ദേഹം രാഷ്ട്രീയത്തിന്റെ മുന്**നിരയില്* എത്തുന്നത്. മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967ലായിരുന്നു ആദ്യം മുഖ്യമന്ത്രിയായത്. അന്ന് അദ്ദേഹത്തിന് 29 വയസായിരുന്നു. തുടര്*ന്ന് 1969ലും, 1985ലും മുഖ്യമന്ത്രിയായി. ഇതിനിടയില്* 64ല്* നിയമസഭാ സ്പീക്കറായും അദ്ദേഹം പ്രവര്*ത്തിച്ചു.

    മൂന്ന് തവണ ലോ*കസഭാംഗമായിട്ടുള്ള ഫറൂഖ് വ്യോമയാനമന്ത്രാലയത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രിയായും സേവനമനുഷ്ടിച്ചിരുന്നു. 2004-ല്* സൗദിയിലെ ഇന്ത്യന്* സ്ഥാനപതിയായി നിയമിതനായ അദ്ദേഹം 2010ല്* ഛാര്*ഖണ്ഡ്* ഗവര്*ണറായി. തുടര്*ന്നാണ് കേരളത്തിന്റെ ഗവര്*ണറായി ചുമതലയേറ്റത്.

    ഗവര്*ണറുടെ മരണത്തെത്തുടര്*ന്നു മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി ഔദ്യോഗിക പരിപാടികള്* റദ്ദാക്കി . മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

    സംസ്ഥാനത്ത് ശനിയാഴ്ച സര്*ക്കാര്* ഓഫീസുകള്*ക്കും വിദ്യാലയങ്ങള്*ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രസര്*ക്കാര്* സ്ഥാപനങ്ങള്*ക്കും ശനിയാഴ്ച അവധിയാണ്. കേരളത്തില്* ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.



    Keywords: Kerala Governor, Ummen Chandi,Kerala chief minister, Government offices, central government offices,holidays,M o h Farook Passed Away

    Last edited by sherlyk; 01-27-2012 at 05:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •