സംവിധായകനും പ്രശസ്ത കോറിയോഗ്രാഫര്* ഫറാ ഖാന്*റെ ഭര്*ത്താവുമായ ശിരിഷ് കുന്ദറിന് നേരെ ഷാരുഖ് ഖാന്*റെ വക കൈയേറ്റം. ‘അഗ്നീപഥ്’ എന്ന സിനിമയുടെ വിജയാഘോഷച്ചടങ്ങിലാണ് ഷാരുഖ് ഖാന്*റെ ‘പ്രകടനം’ അതിരുകടന്നത്. എന്തായാലും ഷാരുഖിന്*റെ നടപടി ബോളിവുഡില്* വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സഞ്ജയ് ദത്താണ് ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചത്. ഫിലിം ഫെയര്* അവാര്*ഡ് ദാനച്ചടങ്ങില്* പങ്കെടുത്ത ശേഷമാണ് ഷാരുഖ് ഈ പരിപാടിക്കെത്തിയത്. ഷാരുഖ് മദ്യപിച്ച് നിലകെട്ട അവസ്ഥയിലായിരുന്നു എന്ന് ചടങ്ങില്* പങ്കെടുത്തവര്* പറയുന്നു. ഷാരുഖ് കടന്നു വന്നതും ശിരിഷ് കുന്ദറുമായി വാഗ്വാദത്തിലേര്*പ്പെടുകയും അദ്ദേഹത്തെ തള്ളി താഴെയിടുകയുമായിരുന്നു.

സംഭവത്തില്* പെട്ടെന്ന് ഷോക്കിലായിപ്പോയ മറ്റുള്ളവര്* ഉടന്* തന്നെ ഇടപെട്ടു. എന്നാല്* ശിരിഷ് കുന്ദറെ പിടിച്ചെഴുന്നേല്*പ്പിക്കുകയും ഷാരുഖിനെ തണുപ്പിക്കാന്* ശ്രമിക്കുകയും ചെയ്ത ഓറസ് ഉടമ ബാബ ദീവാനുനേരെ ഷാരുഖ് തട്ടിക്കയറിയെന്നാണ് റിപ്പോര്*ട്ടുകള്*. ശിരിഷിനെ കൈയേറ്റം ചെയ്യാന്* മാത്രം എന്താണ് ഷാരുഖിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.

എന്നാല്*, ഷാരുഖിനെയും പ്രിയങ്ക ചോപ്രയെയും കുറിച്ച് ശിരിഷ് കുന്ദര്* എന്തോ കമന്*റ് പറഞ്ഞതാണ് ഷാരുഖ് ഖാന് കലികയറാന്* കാരണമെന്നാണ് ചില ദൃക്*സാക്ഷികള്* പറയുന്നത്. എന്തായാലും ഈ സംഭവത്തില്* ബോളിവുഡിലെ പ്രമുഖരെല്ലാം ഷാരുഖിനെതിരായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന.

ശിരിഷിന്*റെ ഭാര്യയും ഷാരുഖിന്*റെ അടുത്ത സുഹൃത്തുമായ ഫറാ ഖാന്* സംഭവത്തോട് പ്രതികരിച്ചതിങ്ങനെ - “ശാരീരികമായ ആക്രമണം ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്ന് ഷാരുഖ് എപ്പോഴും പറയാറുള്ളതാണ്. അദ്ദേഹത്തില്* നിന്നുതന്നെ ഇത്തരമൊരു പെരുമാറ്റമുണ്ടായത് തീര്*ത്തും ദുഃഖകരമാണ്”.



Keywords:Priyanka Chopra,Shirish Kundar,film fare award,Sanjay Dutt,Shah Rukh Khan's scuffle,Farah Khan's husband