ഒരു വര്*ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്*ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്*ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്*റെ വാല് വച്ച ‘വാലന്*റൈന്*സ് ഡേ’ യുവരക്തത്തിന്*റെ ഞരമ്പില്* പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.

ഈ കഴിഞ്ഞ 10 വര്*ഷത്തിനിടയില്* യുവത്വ മനസ്സുകളില്* വേരോടിയ ഒന്നാണ് “വാലെന്*റൈന്*സ് ഡേ“. ബന്ധങ്ങള്*ക്ക് വില കല്*പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്* ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്* വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിങ്ങ് കാര്*ഡ്, സ്വര്*ണ്ണം, സെല്* ഫോണ്* തുടങ്ങി നാനാ മേഖലകളില്* അത് അതിന്*റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.

പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്*മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്*ത്തത്തില്* ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്*ക്ക് അവകാശപ്പടാന്* കഴിയുമോ?പ്രണയത്തിന്*റെ മാനസികമായ വശങ്ങള്*ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്* പുതിയത് മാറുന്നത് പോലെ മാറാന്* കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്*ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്*ക്കും ഈമെയിലുകള്*ക്കും വഴി മാറിയപ്പോള്* പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്* അറിഞ്ഞില്ല.

മൊബൈല്* ഫോണ്* വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്*സ്റ്റന്*റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്* പഠിക്കുന്ന കുട്ടിയുടെ കയ്യില്* വരെ മൊബൈല്* ഫോണുകള്* ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്* കോളില്* നിന്നും അപരിചിതന്* അയക്കുന്ന മെസ്സേജില്* നിന്നും മെയിലില്* നിന്നും സ്ക്രാപ്പില്* നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്* അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്* എന്തുമാകാം. എന്തായാലും മൊബൈല്* ഫോണ്* കമ്പനിക്കാര്* പച്ചപിടിച്ചു. നയാ പൈസയുടെ കണ്*സഷന്* ടിക്കറ്റ് നല്*കിയില്ലെങ്കില്* ബസുകള്*ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്* മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്* ഫോണ്* ബില്ല് കണ്ടാല്* കണ്ണു തള്ളിപ്പോകും.

വണ്* വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്* മിനിമം ഏഴ് ‘ലൈന്*സ്’ എങ്കിലുമില്ലെങ്കില്* മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്*റെ ചുമതല ഇപ്പോള്* മൊബൈല്* ഫോണുകള്*ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്* അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്*കിയും മൊബൈല്* ഫോണ്* നെറ്റ്വര്*ക്ക് കമ്പനിക്കാര്* കാമുകീ കാമുകന്*മാരെ പിഴിഞ്ഞെടുക്കുന്നു.

കൌമാരക്കാര്* പ്രണയത്തിന്*റെ പേരില്* വഴിതെറ്റിക്കപ്പെടുമ്പോള്* അതിന്*റെ ഉത്തരവാദിത്വത്തില്* നിന്ന് മാതാപിതാക്കള്*ക്ക് തീര്*ച്ചയായും മാറി നില്*ക്കുവാന്* കഴിയില്ല. ഇന്*റര്*നെറ്റും മോബൈല്* ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്* , കുട്ടികള്* ഏത് രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്* പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്* കുട്ടികള്* തെറ്റായ വഴിയില്* കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്*റെ പേരില്* കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്*ക്കും ചൂട്ടുപിടിക്കാന്* കുറച്ച് ‘പുരോഗമന’ വാദികള്* ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്* പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്*.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്* കാഴ്ചപ്പാടുകള്*ക്കും മാറ്റം വന്നതാകാം.മാറ്റം നല്ലതാണ്...അത് നന്*മയിലേക്കാണെങ്കില്*......



Keywords:valetians's day,lovers,greetings,internet love,mobilephone,pranayam