വിവരസാങ്കേതിക രംഗത്തെ വിസ്മയവുമായി ആപ്പിള്* ഐപാഡ്-3 എത്തുന്നു. മാര്*ച്ച് ആദ്യ ആഴ്ചയില്* പുറത്തിറങ്ങുമെന്ന് കരുതുന്ന ഐ പാഡ്-3ല്* 2048x1536 റെറ്റിന ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോര്*ട്ട്. 2010ല്* പുറത്തിറങ്ങിയ ഐഫോണ്*-4ല്* പരീക്ഷിച്ച റെറ്റിന ഡിസ്പ്ലേയുടെ പരിഷ്ക്കരിച്ച പതിപ്പാവും ഐപാഡ്-3യില്* ഉണ്ടാവുക.

മിഴിവേറിയ ചിത്രങ്ങള്* പ്രദാനം ചെയ്യുന്ന ഉന്നതനിലവാരമുള്ള റിയര്* ഫേസിംഗ് കാമറയും ഐപാഡ്-3ല്* ഉണ്ടാകും. ഐ മൂവിക്കായി എച്ച് ഡി ഡിസ്പ്ലേയും 1080-പി ശേഷിയുമുള്ള വീഡിയോയുമാണ് ഐപാഡ്-3യില്* ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരു ആപ്ലിക്കേഷന്*.

ഐട്യൂണ്* യു, ഐ ബുക്സ് എന്നിവയ്ക്കായുള്ള ഡിജിറ്റല്* ടെക്സ്ററ് ബുക്കിന്റെ പരിഷ്കരിച്ച പതിപ്പും ഐപാഡ്- 3യില്* ഉണ്ടാകുമെന്ന് കരുതുന്നു. ഇന്*ഫിനിറ്റി ബ്ളേഡ് പോലുള്ള അത്യാധുനിക ത്രീ ഡി ഗെയിമുകള്*ക്കായി പ്രത്യേകം രൂപകല്*പന ചെയ്ത ഡുവല്* കോര്* അല്ലെങ്കില്* ക്വാഡ് കോര്* എ6 പ്രോസസര്* അടക്കമുള്ള വിസ്മയിപ്പിക്കുന്ന ആപ്ലിക്കേഷനുകള്* ഐ പാഡ്-3യില്* ഉണ്ടാകുമെന്നാണ് കരുതുന്നത്.



Keywords:Itune U,Eye books,3D games,Ipad3,rear facing camera,digital text book,Expectations For The Apple iPad 3