പണിമുടക്ക് :സര്*ക്കാര്* ഡയസ്നോണ്* പ്രഖ്യാപിച്ചു.

വിവിധ ആവശ്യങ്ങള്* ഉന്നയിച്ച് തൊഴിലാളി സംഘടനകള്* ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിനു സംസ്ഥാന സര്*ക്കാര്* ഡയസ്നോണ്* പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് സര്*ക്കാര്* പുറത്തിറക്കി.പണിമുടക്കുന്ന ജീവനക്കാര്*ക്കു ശമ്പളവും ആനുകൂല്യവും നിഷേധിക്കുമെന്നാണ് സര്*ക്കാര്* അറിയിച്ചിരിക്കുന്നത്.അതെ സമയം വിവിധ ആവശ്യങ്ങള്* ഉന്നയിച്ച് 11 കേന്ദ്ര ട്രേഡ് യുനിയന്* സംഘടനകളുടെ നേതൃത്വത്തില്* നടത്തുന്ന 24 മണിക്കൂര്* രാജ്യവ്യാപക പണിമുടക്ക് തിങ്കളാഴ്ച അര്*ധരാത്രി തുടങ്ങും. ചൊവ്വാഴ്ച അര്*ധരാത്രിവരെയാണ്പണിമുടക്ക്.സംസ്*ഥാനത്തെ പതിനഞ്ചോളം തൊഴിലാളി യൂണിയനുകള്* പണിമുടക്കില്* പങ്കെടുക്കും.സിഐടിയു, ഐഎന്*ടിയുസി ഉള്*പ്പടെയുള്ള ട്രെയ്ഡ് യൂണിയന്* സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.മോട്ടോര്* തൊഴിലാളികളും പണിമുടക്കില്* പങ്കെടുക്കുന്നതിനാല്* കെ.എസ്*.ആര്*.ടി.സി, ഉള്*പ്പടെയുള്ള വാഹനങ്ങള്* നിരത്തിലിറങ്ങാന്* സാധ്യത കുറവാണ്*. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക,സ്വകാര്യവല്*ക്കരണ നടപടികള്* അവസാനിപ്പിക്കുക, തൊഴില്*നിയമങ്ങള്* നടപ്പാക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്* ഉന്നയിച്ചാണു ദേശീയ പണിമുടക്ക്.പാല്*,പത്രം,ആശുപത്രി,കുടിവെള്ളം തുടങ്ങി അവശ്യ സര്*വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.