മീര ജാസ്മിനെന്ന നടിയെ പ്രേക്ഷകര്*ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരന് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ കൊച്ചുപെണ്*കുട്ടി ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യയിലെ മുന്*നിര താരമായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം മുന്*നിര നായികയായി തിളങ്ങി നിന്ന് മീര ഇപ്പോഴെവിടെയാണെന്നാണ് ചോദ്യം. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്*ക്കാരമടക്കം ഒട്ടേറെ അവാര്*ഡുകള്* വാരിക്കൂട്ടിയ നടിയെ കാണാതായിരിക്കുന്നു. 2011 ആദ്യം പുറത്തിറങ്ങിയ മൊഹബത്തിന് ശേഷം ഒരൊറ്റ മലയാളചിത്രത്തില്* പോലും മീര പ്രത്യക്ഷപ്പെട്ടിട്ടില്ല. അന്യഭാഷകളിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴില്* മമ്പട്ടിയാനായിരുന്നു മീരയുടെ അവസാനത്തെ സിനിമ. എന്നാലിത് 2 വര്*ഷത്തോളം പെട്ടിയില്* വിശ്രമിച്ചതിന് ശേഷം 2011ന്റെ അവസാനമാണ് തിയറ്ററുകിലെത്തിയത്.
മീരയെന്ന നടിയെ പ്രേക്ഷകര്*ക്ക് അടുത്തറിയാമെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അത്രയധികമൊന്നും ആര്*ക്കുമറിയില്ല. സിനിമയിലെത്തിയ കാലത്തുണ്ടായ വിവാദങ്ങള്* അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകള്*ക്കും വഴിതെളിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമുണ്ടായ വിവാദങ്ങള്* തളര്*ത്തിയപ്പോള്* മീരയ്ക്ക് ആശ്വാസമായത് മാന്*ഡലിന്* വിദഗ്ധന്* യു രാജേഷമായുള്ള പ്രണയമായിരുന്നു.
ഈ ബന്ധം സജീവമായിരുന്ന കാലത്തു തന്നെ മീര സിനിമയില്* നിന്ന് പതുക്കെ അകലുകയായിരുന്നുവെന്നതാണ് യാഥാര്*ഥ്യം. വിവാഹത്തിന് മുന്നോടിയാണ് ഈ നീക്കമെന്നും പലരും വിശ്വസിച്ചു. എന്നാല്* വിവാഹമൊന്നും നടക്കാതെ തന്നെ മീര സിനിമയില്* നിന്നും പൂര്*ണമായി വിട്ടുനില്*ക്കുന്നതാണ് ദുരൂഹത വളര്*ത്തുന്നത്.