അനുഭവമാണമല്ലോ ഗുരു. അതുതന്നെയാണ് ബ്രിട്ടനിലെ ആദ്യ പുരുഷ ദമ്പതിമാരായ ബാരിയും ടോണി ഡ്ര്യൂവിറ്റും മുതലാക്കുന്നത്. പന്ത്രണ്ടുവര്*ഷം മുമ്പ് സ്ത്രീയുടെ ഗര്*ഭപാത്രം വാടകയ്*ക്കെടുക്കുകയും മറ്റൊരു പുരുഷന്റെ ബീജം വാങ്ങുകയും ചെയ്ത് തങ്ങള്*ക്കായി കുഞ്ഞിനെ സൃഷ്ടിച്ച് വാര്*ത്തകള്* സൃഷ്ടിച്ചവരാണിവര്*. അങ്ങനെയിപ്പോള്* അവര്*ക്ക് അഞ്ചു കുഞ്ഞുങ്ങളായി. അതിനാല്* തല്*ക്കാലം ആ പരിപാടി നിറുത്തി. അതാണ് പുതിയൊരു ആശയത്തിന് തുടക്കം കുറിക്കാന്* ഇടവരുത്തിയത്. തങ്ങളെപ്പോലുള്ള പുരുഷ ദമ്പതിമാര്*ക്ക് കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള വാടക ഗര്*ഭ കേന്ദ്രങ്ങള്* അവര്* തുറന്നുകഴിഞ്ഞു. ഇത്തരക്കാര്*ക്കുമില്ലേ കുഞ്ഞുങ്ങള്* വേണമെന്ന ആശയം എന്നാണ് ടോണിയുടെ അഭിപ്രായം. ഏറെക്കാലത്തെ ജീവിതത്തിനിടയില്* ഇത്തരം അനുഭവങ്ങള്* നിരവധിയുണ്ടായിട്ടുണ്ട്. അത് പിന്*ബലമാക്കിയാണ് പുതിയ കേന്ദ്രം തുടങ്ങിയത്.
നേരത്തെ ഇരുവരും ചേര്*ന്ന് ക്ലിനിക്കല്* ടെസ്റ്റിങ് ബിസിനസ് നടത്തിയിരുന്നു. അത് വിറ്റ് പുരുഷ ദമ്പതിമാര്*ക്ക് ഉപദേശങ്ങള്* നല്*കാന്* സ്ഥാപനം തുടങ്ങി. അതും വന്* വിജയമായിരുന്നു. തുടര്*ന്നാണ് കഴിഞ്ഞവര്*ഷം ഫെബ്രുവരിയില്* എസെക്*സിലെ മാല്*ഡണില്* ബ്രിട്ടീഷ് സറോഗസി സെന്റര്* എന്ന സ്ഥാപനം തുടങ്ങിയത്. അതും വിജയത്തിലേക്ക് കുതിക്കുകയാണെന്ന് അവര്* വെളിപ്പെടുത്തുന്നു. 1999ല്* കുട്ടികളുടെ ജനനസര്*ട്ടിഫിക്കറ്റില്* ആദ്യമായി രണ്ട് അച്ഛന്മാരുടെ പേരുകള്* (അമ്മയുടെ സ്ഥാനത്തും അച്ഛന്റെ പേര്) നല്*കി വാര്*ത്തകള്* ഇടംപിടിച്ചവരാണ് ഇരുവരും.
കാലിഫോര്*ണിയയിലെ ഒരു വാടകഗര്*ഭക്കാരിയിലാണ് ആദ്യത്തെ കുട്ടികള്* - ആസ്*പെന്*, സാഫ്*റോണ്* എന്നി ഇരട്ടക്കുട്ടികള്*- പിറന്നത്. നാലുവര്*ഷത്തിനുശേഷം അതേ പിതാവിന്റെ ബീജം ഉപയോഗിച്ച് മറ്റൊരു കുഞ്ഞിന് അവര്* ജന്മമേകി. എന്നാല്* അത്തവണ ഗര്*ഭപാത്രം മാറി. ഒര്*ലാന്റോ എന്നുപേരുള്ള ഈ കുട്ടിയെ പ്രസവിച്ച മാതാവിന്റെ ഗര്*ഭപാത്രത്തിലാണ് ഒടുവിലെ കുട്ടികളായ ഡാളസും ജാസ്പറും ജനിച്ചത്. തീര്*ന്നില്ല, ഇനിയൊരു കുഞ്ഞിനെക്കൂടി വേണമെന്ന ആഗ്രഹത്തിലാണ് ഇരുവരും കഴിയുന്നത്.