എറണാകുളം ജില്ലാ കളക്ടര്* ഷെയ്ക്ക് പരീതിന്റെ മകന്* വാഹനാപകടത്തില്* മരിച്ചു

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്* പി. ഐ. ഷെയ്ക്ക് പരീതിന്റെ മകന്* തസ്*ലിം ഷെയ്ക്ക് (26 ) അന്തരിച്ചു. കൃഷ്ണഗിരി - ബാംഗ്ലൂര്* ദേശീയപാതയില്* കൃഷ്ണഗിരി ടോള്* പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്* ഗുരുതരമായി പരിക്കേറ്റ തസ്*ലിമിന്റെ അന്ത്യം വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു. ബാംഗ്ലൂര്* നാരായണ ഹെല്*ത്ത് സിറ്റിയിലെ സ്​പാര്*ഷ് ആശുപത്രിയില്* തീവ്രപരിചരണ വിഭാഗത്തിലാണ് തസ്*ലിമിനെ പ്രവേശിപ്പിച്ചിരുന്നത്. കൊല്ലം കരിക്കോട് പാലശ്ശേരില്* കുടുംബാംഗമാണ്.

ബാംഗ്ലൂരില്* ടാറ്റ കണ്*സള്*ട്ടന്*സി സര്*വീസസില്* ജീവനക്കാരനായിരുന്നു തസ്*ലിം. കൊല്ലം ടി. കെ. എം. എന്*ജിനീയറിങ് കോളേജില്* നിന്ന് ഇലക്*ട്രോണിക്*സ് ആന്*ഡ് ടെലികമ്മ്യൂണിക്കേഷനിലാണ് തസ്*ലിം ബിരുദമെടുത്തത്. കൊല്ലം ഇന്*ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്* സ്*കൂളിലായിരുന്നു പ്ലസ് ടു വിദ്യാഭ്യാസം.

ടി. കെ. എം. എന്*ജിനീയറിങ് കോളേജ് അധ്യാപിക ബുഷറയാണ് മാതാവ്. സഹോദരി: രേഷ്മ ഷെയ്ക്ക്. അപകടവിവരമറിഞ്ഞ് കളക്ടറും കുടുംബാംഗങ്ങളും വെള്ളിയാഴ്ച രാവിലെ തന്നെ ബാംഗ്ലൂരിലെത്തിയിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കൃഷ്ണഗിരി ടോള്* പ്ലാസയ്ക്കടുത്തുവെച്ച് തസ്*ലിമും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്* ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃശ്ശൂര്* കുന്നത്തങ്ങാടി കാനാനി റോഡ് ചെങ്കലത്ത് രാജശേഖരന്റെ മകന്* ദിലീപ് രാജന്* (30) സംഭവദിവസം മരിച്ചിരുന്നു.