ചെമ്മീന്* ഇഷ്ടമില്ലാത്ത മത്സ്യപ്രേമികള്* ചുരുക്കം. ചെമ്മീന്* കറിയും വറുത്തതും കൂടാതെ ചെമ്മീന്* വരട്ടിയും ഉണ്ടാക്കാം. ചെമ്മീന്* വരട്ടുന്നത് എങ്ങനെയെന്നു നോക്കൂ,

ചെമ്മീന്*-അരക്കിലോ
ഇഞ്ചി, വെളുത്തുള്ളി അരച്ചത്-1 സ്പൂണ്*
മല്ലിപ്പൊടി-1 സ്പൂണ്*
മുളകുപൊടി-1 സ്പൂണ്*
മഞ്ഞള്*പ്പൊടി- അര സ്പൂണ്*
പച്ചമുളക്-4
ചുവന്നുള്ളി അരിഞ്ഞത്-2
ഗരംമസാല-അര സ്പൂണ്*
തൈര്-അരക്കപ്പ്
കശുവണ്ടിപ്പരിപ്പ്-4 എണ്ണം
ഏലയ്ക്ക-3
നെയ്യ്-1200 ഗ്രാം

മല്ലിയില

ഉപ്പ്

ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യിടുക. നെയ്യ് ഉരുകിക്കഴിയുമ്പോള്* ഇതിലേക്ക് ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ഇടുക. ഇത് മൂത്ത മണം വന്നാല്* മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്*പ്പൊടി, ഉപ്പ് എന്നിവ ചേര്*ക്കുക. ഇത് നന്നായി മൂത്ത മണം വന്നു കഴിയുമ്പോള്* ഇതിലേക്ക് ചെമ്മീന്* ചേര്*ത്തിളക്കണം. തൈര് നല്ലപോലെ ഉടച്ച് ഇതിലേക്കു ചേര്*ക്കുക. പിന്നീട് പാത്രം അടച്ചു വച്ച് വേവിക്കുക.

ചെമ്മീന്* വെന്തുകഴിഞ്ഞാല്* ഇതിലേക്ക് കശുവണ്ടിപ്പരിപ്പ് അരച്ചുചേര്*ത്ത് നല്ലപോലെ ഇളക്കണം.

മറ്റൊരു പാത്രം അടുപ്പില്* വച്ചു ചൂടാക്കി അല്*പം നെയ്യു ചേര്*ക്കുക. ഇതില്* ചെറിയുള്ളി നല്ലപോലെ വഴറ്റി ഗരം മസാലയും ചേര്*ക്കുക. ഇത് വെന്തുകഴിഞ്ഞ ചെമ്മീനിലേക്കു ചേര്*ത്തിളക്കി നല്ലപോലെ വെള്ളം വറ്റിച്ചെടുക്കുക. ചാറ് നല്ലപോലെ കുറുകി വറ്റിക്കഴിഞ്ഞാല്* മല്ലിയില ചേര്*ക്കാം.

മേമ്പൊടി

എരിവു കുടുതല്* വേണമെന്നുള്ളവര്* അതനുസരിച്ച് മുളകുപൊടി കൂട്ടണം. നെയ്യിന് പകരം വെണ്ണയും പാചകത്തിന് ഉപയോഗിക്കാം.