-
ചാക്കോച്ചന്* ബസ്സില്‍*, ഫഹദ് ഓട്ടോയില്‍*!!

മണ്ണിന്റെ മണമുള്ള നിലംതൊടുന്ന കഥാപാത്രങ്ങള്*ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലിലാണ് മലയാളത്തിലെ യുവതാരങ്ങള്*. വമ്പന്* സെറ്റപ്പിലെത്തുന്ന സിനിമകളെല്ലാം നിലംതൊടാതെ പോകുന്നതു കണ്ടാണ് താരങ്ങള്* കളം മാറ്റിചവിട്ടുന്നത്. പാല്*വില്*പ്പനക്കാരനായും ബസ് കണ്ടക്ടറുമായൊക്കെ ചാക്കോച്ചന്* നേരത്തെ തന്നെ ഈ വഴിയ്ക്ക് തിരഞ്ഞെടുത്തിരുന്നു.
ഇപ്പോഴിതാ നടന്* ഫഹദ് ഫാസിലും ഇങ്ങനെയൊരു ചേഞ്ചിനുള്ള മൂഡിലാണ്. നവാഗതനായ ലിജിന്* ജോസ് ഒരുക്കുന്ന ഫ്രൈഡേ എന്ന ചിത്രത്തില്* ഓട്ടോ ഡ്രൈവറായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വെള്ളിയാഴ്ച ദിനത്തില്* ആലപ്പുഴ നഗരത്തിലെത്തുന്ന ചില സാധാരണക്കാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
റിയലസ്റ്റിക്ക് മൂവിയായി ഒരുക്കുന്ന ഫ്രൈഡേയില്* ആന്* അഗസ്റ്റിനാണ് നായിക. സിബി മലയില്* സംവിധാനം ചെയ്ത അപൂര്*വരാഗത്തിന്റെ തിരക്കഥയൊരുക്കിയ നജീന്* കോയയാണ് ഫ്രൈഡേയ്ക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്. ജോമോന്* തമസിന്റേതാണ് ക്യാമറ. ആലപ്പുഴയില്* ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks