നൂറാം സെഞ്ച്വറി നേടിയ സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്* നൂറ് സ്വര്*ണ നാണയങ്ങള്* സമ്മാനിക്കും. കേന്ദ്രമന്ത്രി വിലാസ്*റാവു ദേശ്*മുഖിന്റെ അധ്യക്ഷതയില്* ചേര്*ന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്*സ് മാനേജിംഗ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.

സച്ചിന് നൂറ് സ്വര്*ണനാണയങ്ങള്* നല്*കി ആദരിക്കാന്* തീരുമാനിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്* അധികൃതര്* പറഞ്ഞു. സച്ചിനോട് ഇക്കാര്യം കേന്ദ്രമന്ത്രി വിലാ*സ്*റാവു ദേശ്മുഖ് സംസാരിച്ചിട്ടുണ്ട്. എന്നാല്* ചടങ്ങ് എന്നായിരിക്കും എന്ന കാര്യത്തില്* തീരുമാനമായിട്ടില്ല- അസോസിയേഷന്* അധികൃതര്* പറഞ്ഞു. 23- 25 ലക്ഷം രൂപ വിലമതിക്കുന്നതായിരിക്കും സ്വര്*ണനാണയങ്ങള്*.

ഏഷ്യാ കപ്പില്* ബംഗ്ലാദേശിനെതിരെയാണ് സച്ചിന്* നൂറാം സെഞ്ച്വറി നേടിയത്.


Keywords:Mumbai Cricket Assosiation, Asian Cup,cricket news, sports news,Sachin Tendulkar , 100 gold coins for 100 tons