കൈവിട്ടകലുന്ന പകലുകള്*




ഒരു പകല്* കൂടി

കൈവിട്ടകലുമ്പോള്*,

പിന്തിരിഞ്ഞു നടക്കുന്നത്

വെളിച്ചത്തില്* നിന്ന്,

നടന്നടുക്കുന്നത്

ഇരുട്ടിലേക്ക്.

ഇരുട്ടിനപ്പുറം

കാത്തുവച്ചിരിക്കുന്നതിലേക്ക്.


സ്നേഹിക്കാനും

സ്നേഹിക്കപ്പെടാനുമുള്ള തത്രപ്പാടുകളുടെ

പകല്*.

സ്നേഹനിരാസങ്ങളുടെ

ഇരുണ്ട രാത്രി.

പകലുകലോക്കെയും

നാനാ തരക്കാര്*,

ഓരോ തരത്തില്* മികച്ചത്.

ഓരോ പകലും

ഓരോ പാടപുസ്തകങ്ങലാകുന്നു.

ഇരുള്* മാത്രമാണ്

ആവര്*ത്തന വിരസം.


ഒരു നീണ്ട പകലിന്*റെ

മുറിവിനെ കൂടെ ചേര്*ത്തുറക്കി

എഴുന്നേല്*ക്കുന്നത്*,

വേറൊരു പകലിന്*റെ

പൂമുഖത്തേക്ക്*.

പുതിയ തുടക്കം, പുതിയ ഈണം.


കൈമോശം വന്ന

പകലുകളെ കുറിച്ചില്ല

പരാതി, വേദന.

വരാനിരിക്കുന്നതിനെക്കുറിച്ചു

ഇല്ലേയില്ല, പ്രതീക്ഷകളും.


ഇരുളുകള്*ക്കും

പകലുകള്*ക്കുമപ്പുരം

എന്നാണോ

ലോകാവസാനെമെന്ന

ഏക ഉറപ്പ്?




Keywords: poems, kaathirippu, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam , kaivittakakalunna pakalukal