അന്താരാഷ്ട്ര് ക്രിക്കറ്റ് കൌണ്*സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗില്* ബാറ്റ്സ്മാന്**മാരില്* വെസ്റ്റിന്*ഡീസിന്റെ ശിവനാരായണ്* ചന്ദര്*പോള്* ഒന്നാമത്. മൂന്ന് വര്*ഷത്തിന് ശേഷമാണ് ചന്ദര്*പോള്* ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്.

അടുത്തിടെ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ചന്ദര്*പോളിന്റെ മുന്നേറ്റത്തിന് സഹായകരമായത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്* 89.50 ശരാശരിയില്* 346 റണ്*സായിരുന്നു ചന്ദര്*പോള്* നേടിയത്.

അതേസമയം ടെസ്റ്റ് റാങ്കിംഗില്* ടീം ഇന്ത്യക്ക് മൂന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയ വെസ്റ്റിന്*ഡീസിനെ 2-0ത്തിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ നാലാം സ്ഥാനത്തായി. ഇന്ത്യയേക്കാള്* ഒരു പോയന്റ് മുന്നിലെത്തിയ ഓസ്ട്രേലിയയാണ് ഇപ്പോള്* മൂന്നാം സ്ഥാനത്ത്.


Keywords:cricket news,bats man, sports news, test ranking, Shivnarine Chanderpaul ,No. 1 Test batsman