മൌനത്തിന്റെ മഞ്ഞു പടര്*പ്പിനിടയിലെവിടെയോ
ഇരുന്നാണ് ഞാന്* വസന്തത്തെ അറിഞ്ഞത്
എന്നിലെ പ്രണയത്തെ അറിഞ്ഞത്
കണ്ണുകളിലുണരുന്ന കാന്തതരംഗങ്ങളും,
ചുണ്ടുകളില്* പടരുന്ന മുന്തിരിചുവപ്പും
അതുവരെയെനിക്ക് അന്യമായിരുന്നു
വസന്തം ഒരു പെരുമഴയായ്
എന്നിലേക്ക് പെയ്തിറങ്ങി
ആ സ്പര്*ശമേകിയ ഉന്മാദത്തിലതു-
വരെ കാണാത്തൊരു കനി തേടി ഞാന്*
തണുപ്പുള്ള ആകാശത്തിലൂടെ പറന്നുയര്*ന്നു.
മഴവില്ലു കവര്*ന്നു ഛായം മിനുക്കിയ എന്റെ
സ്വപ്നച്ചിറകുകള്* കൊണ്ട് അലയൊലികള്* തീര്*ത്തു.
ഏതോ ഒരു നിമിഷത്തില്* ഒച്ചയില്ലാത്ത
മഴത്തുള്ളികള്*ക്കായ് കാതോര്*ത്തപ്പോള്*
വേനലിന്* വെളുത്തപൂക്കളെ തേടാനായെന്നെ
ഒറ്റക്കു വിട്ടു, നീ മറഞ്ഞിരുന്നു.
എങ്കിലും വസന്തമേ,നീയൊന്നോര്*ക്കുക
എന്റെ ചിറകടിയില്* പൊഴിഞ്ഞുവീണ
ഒരു തൂവല്* മതി നിനക്ക് ഈ താഴ്വരയെ
വീണ്ടുമൊരു വസന്തത്തിലാറാടിക്കുവാന്*
മഴവില്ലുകൊണ്ട് പൂക്കാലമൊരുക്കുവാന്*
വേനലൊടുങ്ങിയ ഈ ഹൃദയത്തില്* നിന്റെ
മഴത്തരികളെ കാത്തുവെക്കാമെങ്കില്*
എന്തുകൊണ്ടെനിക്കു വിശ്വസിച്ചുകൂടാ
വീണ്ടുമൊരു പുലരിയില്* പനിനീര്*
പൂവിരിയുമെന്നും, അതിന്റെയിതളിലൊരു
ഹിമകണം എനിക്കായ് ചിരിക്കുമെന്നും....


Keywords: poems, swapnachirakukal, songs, love poems, kavithakal