- 
	
	
		
		
		
		
			
 മമ്മൂട്ടിയാണ് എനിക്ക് എല്ലാം: ആസിഫ് അലി
		
		
				
					
					
				
				
					
				
		
			
				
					മമ്മൂട്ടിയാണ് എനിക്ക് എല്ലാം: ആസിഫ് അലി

യുവനടന്* ആസിഫ് അലി  ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. താന്‍* അദ്ദേഹത്തിന്*റെ രീതികളില്‍*  വിശ്വസിക്കുന്നു എന്നാണ് ആസിഫ് പറയുന്നത്. മമ്മൂട്ടി തന്നെ വളരെയേറെ  സ്വാധീനിച്ചതായും ആസിഫ് വ്യക്തമാക്കുന്നു.
‘ജവാന്*  ഓഫ് വെള്ളിമല’ എന്ന ചിത്രത്തില്‍* മമ്മൂട്ടിയും ആസിഫ് അലിയും  ഒന്നിക്കുകയാണ്. “ഒരു വ്യക്തി എന്ന നിലയില്‍* മമ്മൂട്ടി എന്നെ  സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്*റെ നിലപാടുകള്‍*  എന്നെ ഏറെ ആകര്*ഷിച്ചു” - ആസിഫ് വ്യക്തമാക്കി.
“ഞാനും  അദ്ദേഹവും തമ്മില്‍* വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നു. എന്‍*റെ ആദ്യചിത്രം  ഋതു വിതരണം ചെയ്തത് മമ്മൂട്ടിയാണ്. ആദ്യ സിനിമകളിലെ എന്‍*റെ ഡബ്ബിംഗ്  പാളിച്ചകള്‍* ചൂണ്ടിക്കാട്ടുകയും അദ്ദേഹത്തിന്*റെ ഡബ്ബിംഗ് കണ്ടു പഠിക്കാന്‍*  എനിക്ക് അവസരമൊരുക്കുകയും ചെയ്തു” - ആസിഫ് അലി വെളിപ്പെടുത്തി.
സിനിമാലോകത്തും  ഓണ്‍*ലൈന്‍* മീഡിയകളിലും താന്‍* ആക്രമിക്കപ്പെടുന്നത് തനിക്കൊരു ഗോഡ്ഫാദര്*  ഇല്ലാത്തതുകൊണ്ടാണെന്നും ആസിഫ് അലി പറയുന്നു. ഒരു ഗോഡ്ഫാദറുടെങ്കില്*,  വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍* ശക്തമായ പിന്തുണ ലഭിക്കും.  ഗോഡ്ഫാദറുടെ സാന്നിധ്യം കരിയറില്‍* കൂടുതല്‍* ശ്രദ്ധ കേന്ദ്രീകരിക്കാന്‍*  സഹായിക്കുമെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍* ആസിഫ് അലി വ്യക്തമാക്കി.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks