-
കല്*പ്പനയുമൊത്ത് ഒരിക്കലും സ്വസ്ഥത ലഭിച&

നടി കല്*പ്പനയുമൊത്തുള്ള ദാമ്പത്യജീവിതത്തില്* തനിക്കൊരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്ന് ഭര്*ത്താവും സംവിധായകനുമായ അനില്*. തനിക്ക് ബാംഗ്ലൂരില്* മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങളും അനില്* നിഷേധിക്കുന്നു. തനിക്ക് കവിയൂര്* പൊന്നമ്മ മുതല്* കാവ്യാ മാധവന്* വരെയുള്ളവരുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുപരത്തിയതായും അനില്* ആരോപിക്കുന്നു.
കല്*പ്പനയുമൊത്ത് 14 വര്*ഷം നീണ്ട ദാമ്പത്യജീവിതത്തില്* എനിക്ക് ഒരിക്കലും സ്വസ്ഥത ലഭിച്ചിട്ടില്ല. ബാംഗ്ലൂരില്* ഒരു സ്ത്രീയുമായി എനിക്ക് ബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കവിയൂര്* പൊന്നമ്മ മുതല്* കാവ്യാമാധവനെ വരെ ചേര്*ത്ത് അവിഹിത ബന്ധങ്ങള്* പറഞ്ഞുപരത്തി. എന്നാല്* അപ്പോഴെല്ലാം ഞാന്* ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു - കെ വാര്*ത്ത ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്* അനില്* വ്യക്തമാക്കി.
ബാംഗ്ലൂരില്* എന്*റെ സഹോദരിക്ക് ഒരു ഓഫീസുണ്ട്. സഹോദരിയെയും അവരുടെ ബിസിനസ് പാര്*ട്ണറെയും ബന്ധപ്പെടുത്തിയാണ് എനിക്കെതിരെ ഇപ്പോള്* കഥകള്* മെനയുന്നത്. എന്*റെ സഹോദരിയെയും അവരുടെ ഭര്*ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്നോട്ടുപോകാന്* ബുദ്ധിമുട്ടുണ്ട് - അനില്* പറയുന്നു.
കല്*പ്പനയും അനിലും തമ്മിലുള്ള വിവാഹമോചനം അടുത്തകാലത്ത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതേക്കുറിച്ച് ആദ്യമായാണ് അനില്* പ്രതികരിക്കുന്നത്.
Keywords: actress Kalpana,Kaviyur ponnamma, Anil rejects all allegation on Kalpana's divorce
Last edited by sherlyk; 01-03-2014 at 06:39 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks