നേപ്പാളില്* വിമാനപകടത്തില്* മരിച്ചവരില്* ഇന്ത്യന്* ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്*ദേവും. സച്ച്*ദേവിന്റെ അമ്മ ഗീത സച്ച്*ദേവും അപകടത്തില്* മരിച്ചു. നേപ്പാളില്* ക്ഷേത്രദര്*ശനത്തിന് പോയതായിരുന്നു ഇരുവരും.

വിനയന്* സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്* ശ്രദ്ധേയയായ ബാലതാരമാണ് തരുണി. ഹിന്ദിയില്* അമിതാഭ് ബച്ചന്റെ പാ അടക്കം നിരവധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയാണ്.

അപകടത്തില്* 13 ഇന്ത്യക്കാരടക്കം 15 പേരാണ് മരിച്ചത്. ആറുപേര്* അത്ഭുതകരമായി രക്ഷപ്പെട്ടു. നേപ്പാളിലെ പൊഖ്*റയില്* നിന്ന് മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന അഗ്നിഎയറിന്റെ ഡോണിയര്* വിമാനമാണ് അപകടത്തില്*പെട്ടത്.



Keywords:Vellinakshatram,model girl, Amithabh Bachchan, pa, Pokra, Sathyam, Tharunni Sachdev,Tharuni killed in plane crash