മോഹന്*ലാല്* സത്യസായി ബാബയായി അഭിനയിക്കുന്നു എന്ന വാര്*ത്ത കഴിഞ്ഞ വാരം മലയാളത്തിലെ മാധ്യമങ്ങളെല്ലാം ആഘോഷിച്ചു. എന്നാല്* ഈ പ്രൊജക്ടില്* നിന്ന് മോഹന്*ലാല്* പിന്**മാറിയിരിക്കുകയാണ് എന്നതാണ് പുതിയ ന്യൂസ്. മോഹന്*ലാലിന് പകരം ദിലീപിനെയാണ് ബാബയാകാന്* പരിഗണിക്കുന്നത്. ഈ വേഷം ചെയ്യാന്* ദിലീപിന് നിര്*മ്മാതാക്കള്* ഏഴുകോടി രൂപ വാഗ്ദാനം ചെയ്തു.

ദിലീപ് പൂര്*ണമായും സമ്മതം മൂളിയിട്ടില്ല. പ്രൊജക്ടിനെപ്പറ്റി കൂടുതല്* പഠിച്ചതിന് ശേഷമേ ദിലീപ് ‘യെസ്’ പറയൂ. ദിലീപിന്*റെ സമ്മതം ലഭിച്ചാല്* ഡിസംബറില്* ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് ‘ബാബ സത്യസായി’ എന്നാണ് പേര്. തെലുങ്കിലെ സൂപ്പര്* ഡയറക്ടര്* കോടിരാമകൃഷ്ണയാണ് ‘ബാബ സത്യസായി’ സംവിധാനം ചെയ്യുന്നത്.

മോഹന്*ലാല്* ഈ സിനിമയില്* നിന്ന് പുറത്തുപോയതെങ്ങനെ എന്നതിന്*റെ വിശദാംശങ്ങള്* ലഭ്യമായിട്ടില്ല. പ്രതിഫലത്തര്*ക്കമാണ് മോഹന്*ലാലിനെ മാറ്റാന്* കാരണമെന്ന് സൂചനയുണ്ട്.

ഈ ചിത്രത്തില്* സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്*വേദത്തിലെ നായകനായ ശ്രീജിത് വിജയ് ആണ്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകള്* സംവിധാനം ചെയ്തിട്ടുള്ള കോടിരാമകൃഷ്ണ ഒടുവില്* സംവിധാനം ചെയ്ത ‘അരുന്ധതി’ തെന്നിന്ത്യയിലാകെ ബ്ലോക്ബസ്റ്റര്* വിജയം നേടി.


Dileep more stills



Keywords:Rathinirvedam, Sreejith Vijay,KodiramakrishnaArundathi,Mohanlal,malayalam film news,Dileep as Sathya Sai Baba