ഭഗവാന് ജലദോഷവും ചുമയും വന്നതിനാല്* ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്* ഒന്നായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം അടച്ചു. ജഗന്നാഥ ഭഗവാനും സഹോദരന്* ബലഭദ്രനും സഹോദരി സുഭദ്രയും ചികിത്സയില്* കഴിയുന്നതിനാല്* ഇനി പതിനഞ്ച് ദിവസം കഴിഞ്ഞേ ക്ഷേത്രം ഭക്തജനങ്ങള്*ക്ക് തുറന്ന് കൊടുക്കുകയുള്ളൂ.

ജഗന്നാഥ ക്ഷേത്രത്തിലെ പ്രത്യേക ആചാരങ്ങളെ പറ്റി അറിയാത്തവര്* ഈ വാര്*ത്ത വായിച്ച് ‘ഭഗവാനും അസുഖമോ’ എന്ന് അത്ഭുപ്പെട്ടേക്കാം. ജ്യേഷ്ഠ പൌര്*ണമി നാളില്* തീര്*ത്ഥജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ജഗന്നാഥ ഭഗവാനും ബലഭദ്രനും സുഭദ്രയ്ക്കും അസുഖം പിടിക്കും എന്നാണ് വിശ്വാസം. മൂനുപേരെയും ചികിത്സിക്കുന്നതിനായി ഒരു കുടുംബക്കാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാവര്*ഷവും ജ്യേഷ്ഠ പൌര്*ണമി നാളിലെ അഭിഷേകം കൊണ്ട് ജലദോഷവും ചുമയും പിടിപെടുന്ന ജഗന്നാഥനെ ചികിസ്തിക്കുന്നത് പണ്ഡിറ്റ് ശ്രീരാം ശര്*മ്മയാണ്. ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്*, തുളസിയില, ചന്ദനം, ശര്*ക്കര, ഗംഗാജലം എന്നിവ ചേര്*ത്ത് ഉണ്ടാക്കുന്ന കധ എന്ന മരുന്നാണ് ഭഗവാനും സഹോദരനും സഹോദരിക്കും നല്**കുക.

ഭഗവാന് നല്**കിക്കഴിഞ്ഞ് ഭാക്കിയുള്ള ഈ ഔഷധജലം ഭക്തജനങ്ങള്*ക്ക് സായാഹ്നത്തില്* വിതരണം ചെയ്യും. ഈ പ്രസാദത്തിന് ഔഷധഗുണവും അത്ഭുതസിദ്ധിയും ഉണ്ടെന്ന് ഭക്തജനങ്ങള്* വിശ്വസിക്കുന്നു. പതിനഞ്ച് ദിവസങ്ങള്*ക്ക് ശേഷം, ഭഗവാന് അസുഖം മാറുമ്പോള്* ഭഗവാന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങള്* നഗരപ്രദിക്ഷണമായി ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കും. രഥോത്സവം അഥവാ ജഗന്നാഥോത്സവം എന്നാണ് ഈ ചടങ്ങിന്റെ പേര്.

ഒറീസയിലെഒരു തീരദേശനഗരമായ പുരിയിലാണ്* പ്രസിദ്ധമായ പുരി ജഗന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരി നഗരം തന്നെ അതിന്റെ നിലനില്പ്പിന്* ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ച കരകൌശലപ്പണികളും, സത്രങ്ങളും, ഭക്ഷണശാലകളും മറ്റുമാണ് ഇവിടത്തെ ജനങ്ങളുടെ ഒരു പ്രധാനപ്പെട്ട വരുമാനമാര്*ഗം. ഇവിടത്തെ തീര്*ത്ഥയാത്രയാണ്* നഗരത്തിന്റെ നല്ല ശതമാനം ആളുകളുടെ ജീവിതമാര്*ഗം. ഏറ്റാണ്ട് 8 ലക്ഷത്തോളം പേര്* രഥോത്സവത്തില്* പങ്കെടുക്കാന്* എല്ലാ വര്*ഷവും ഈ ക്ഷേത്ര നഗരത്തില്* എത്തുന്നുണ്ടെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്.



Keywords:Balabhadran,subhadra,puri,jagannadha temple,pandit sree ram,Lord Jagannath Falls ‘Ill’, Temple Closed