- 
	
	
		
		
		
		
			 കാത്തിരിപ്പിന്റെ അര്*ത്ഥം കാത്തിരിപ്പിന്റെ അര്*ത്ഥം
			
				
					 
 നീ എനിക്ക് നീട്ടിയ കാത്തിരിപ്പിന്റെ അര്*ത്ഥം
 നീ പോയിക്കഴിഞ്ഞപ്പോഴാണ്* എനിക്ക് മനസ്സിലാകുന്നത്*
 നിന്നിലേക്ക്* മടങ്ങുന്നതിനു പകരം-
 നിന്നില്‍* നിന്നും ഓടിപ്പോകാനാണ് ഇന്ന് ഞാന്‍* ആഗ്രഹിക്കുന്നത്*
 ചിരിയും ചിന്തകളും ഇഴതുന്നിയ ആ പകലിലെപ്പോഴോ
 മഴ പെയ്തിട്ടുണ്ടാകും ...ആ മഴയില്‍* നിന്റെ കടലാസുതോണി
 മറ്റൊരു തുരുത്തിലേക്ക് യാത്രയായിട്ടുണ്ടാകും..
 ഞാനെന്റെ ആത്മാവിലേക്ക് നോക്കിയപ്പോള്‍*
 അവിടെ ഞാനൊരു സൌഹൃദത്തിന്റെ ശവക്കല്ലറ കണ്ടു.
 ഞാനിന്നു ഏകയായി.. എന്റെ നിഴല്‍*
 എന്നെ നോക്കി ഉറക്കെ ചിരിക്കുന്നുണ്ടാകും ...
 എന്റെ ഹൃദയത്തിനു താങ്ങായി നീ-
 കൂടെയുണ്ടാകുമെന്നു പറഞ്ഞപ്പോള്‍* ഞാന്‍* സന്തോഷിച്ചു പോയി
 പിന്നെയാണ് ഞാന്‍* ഓര്*ത്തത്* ...
 നിനക്കൊരു ഹൃദയമില്ലല്ലോ എന്ന കാര്യം ...
 നിനക്കു വേണ്ടി എല്ലാം ഉപേക്ഷിക്കുമ്പോഴും
 ഞാനറിഞ്ഞിരുന്നു ഒരിക്കല്‍* ഇതുപോലെ
 നീ എന്നെ ഉപേക്ഷിക്കുമെന്നും..
 നിന്റെ ആത്മാര്*ത്ഥത ഇല്ലായ്മ എനിക്കല്ലാതെ-
 മറ്റാര്*ക്കും മനസ്സിലാവുകയില്ല, കാരണം
 നിന്നെ ഞാന്‍* അത്രമേല്‍* സ്നേഹിക്കുന്നു .
 ഏകാന്തതയില്‍* നിന്റെ മുഖത്തിനോട് സാമ്യമുള്ള
 ഒരു പക്ഷിയെ ഞാന്‍* കണ്ടു ..എന്റെ മനസ്സും ചിന്തകളും-
 കൊത്തിയെടുത്തു പറന്നു പോയ ആ രൂപം.
 ഈ പക്ഷിക്ക് ഞാനിനി എന്താണു കൊടുക്കുക ?
 ഇരുളു പടര്*ന്ന നീണ്ട ഇടനാഴികളില്‍*
 കറുത്ത സൌഹൃദത്തിന്റെ അടയാളമായി ഞാന്‍* നില്*ക്കും
 അപ്പോഴും നിനക്ക് തൂവെള്ള നിറമായിരിക്കും
 
 
 Keywords:poems,stories,malayalam kavithakal,love poems,sad songs,kathirippinte artham
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks