രഞ്ജിത് - മോഹന്*ലാല്* ടീമിന്*റെ സ്പിരിറ്റ് മെഗാഹിറ്റിലേക്ക് നീങ്ങുന്നു. ചെറിയ ബജറ്റില്* നിര്*മ്മിച്ച ഈ സിനിമ തകര്*പ്പന്* കളക്ഷനാണ് നേടുന്നത്. നിര്*മ്മാതാവ് ആന്*റണി പെരുമ്പാവൂരിന് സ്പിരിറ്റ് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മികച്ച ഇനിഷ്യല്* കളക്ഷന്* നേടിയ സ്പിരിറ്റ് മൌത്ത് പബ്ലിസിറ്റിയിലൂടെ വമ്പന്* മുന്നേറ്റമാണ് നടത്തിയത്. മോഹന്*ലാലിന്*റെയും നന്ദുവിന്*റെയും സിദ്ദാര്*ത്ഥ് ഭരതന്*റെയും തകര്*പ്പന്* പ്രകടനങ്ങളും രഞ്ജിത്തിന്*റെ സംവിധാന മികവും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് സ്പിരിറ്റിന്*റെ ഹൈലൈറ്റ്.

അതേസമയം, അമല്* നീരദിന്*റെ ബാച്ച്*ലര്* പാര്*ട്ടിയുടെ ക്ലൈമാക്സ് റീ എഡിറ്റ് ചെയ്തതായി റിപ്പോര്*ട്ട് ലഭിക്കുന്നു. ചിത്രത്തിന്*റെ ക്ലൈമാസിനെപ്പറ്റി പരക്കെ മോശം അഭിപ്രായം ഉയര്*ന്നതിനെ തുടര്*ന്നാണ് ക്ലൈമാക്സ് മാറ്റുന്നത്. ആദ്യ നാലുനാള്*ക്കുള്ളില്* 2.08 കോടി രൂപയാണ് ബാച്ച്ലര്* പാര്*ട്ടി കളക്ഷന്* നേടിയത്. എന്നാല്*, വന്* വിജയമായി മാറിയേക്കാവുന്ന ഒരു സിനിമ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയിലൂടെ തിരിച്ചടി ലഭിക്കുന്ന കാഴ്ചയാണ് ബോക്സോഫീസില്* കാണാനാകുന്നത്. ക്ലൈമാക്സ് മാറ്റത്തിന് ശേഷം ബാച്ച്ലര്* പാര്*ട്ടി വിജയത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്*.

വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗാണ് ഹിറ്റ്ചാര്*ട്ടില്* മൂന്നാം സ്ഥാനത്ത്. 50 ദിവസങ്ങള്* കൊണ്ട് 8.42 കോടി രൂപയാണ് മല്ലുസിംഗിന്*റെ കളക്ഷന്*. ഈ സിനിമയെക്കുറിച്ചും നെഗറ്റീവായ അഭിപ്രായങ്ങള്* ഉയര്*ന്നെങ്കിലും പ്രേക്ഷകര്* ചിത്രം ഏറ്റെടുത്ത് വലിയ വിജയമാക്കി മാറ്റുകയായിരുന്നു.

ഹിറ്റ്ചാര്*ട്ടില്* നാലാം സ്ഥാനത്ത് ലാല്* ജോസിന്*റെ ഡയമണ്ട് നെക്ലേസ് നില്*ക്കുന്നു. 24 സെന്*ററുകളില്* മാത്രം റിലീസ് ചെയ്ത ഡയമണ്ട് നെക്ലേസ് പിന്നീട് 40 സെന്*ററുകളാക്കി വര്*ദ്ധിപ്പിച്ചു. 29 കേദ്രങ്ങളില്* അമ്പത് ദിവസം പിന്നിടുന്ന സിനിമ 4.81 കോടി രൂപ കളക്ഷന്* സ്വന്തമാക്കി.

മായാമോഹിനി, ഓര്*ഡിനറി, ഗ്രാന്*റ്മാസ്റ്റര്*, 22 ഫീമെയില്* കോട്ടയം എന്നീ സിനിമകളും പ്രേക്ഷകരെ ആകര്*ഷിച്ചുകൊണ്ട് തിയേറ്ററുകളിലുണ്ട്. എന്നാല്* തിരുവമ്പാടി തമ്പാന്*, ഹീറോ എന്നീ സിനിമകള്*ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.

Spirit more stills



Keywords:Mayamohini,grandmaster,ordinary,malayalam film news,22 female kottayam,bachelor party,diamond neclace,Spirit No.1