വരുമെന്ന് പറഞ്ഞു വരമൊന്ന് നല്*കിയെന്*
മനസിന്* കോണില്* മയില്**പ്പീലി വെച്ചു.
രാവേറെയായി, നാളേറേയായി
എന്നിട്ടുമെന്തേ വരാതെ നില്**പ്പൂ
കാണാമറയത്തൊളിച്ചു നില്*പ്പൂ.
നീലക്കുറിഞ്ഞികള്* പൂത്തതും, പൊന്നാമ്പല്*
നീളെ വിടര്**ന്നതും നീയറിഞ്ഞോ..
മുറ്റത്തെ മാവിന്മേല്* പൂത്തിരി പോലുള്ള
പൂങ്കുല വന്നത് നീയറിഞ്ഞോ.
വെള്ളാരം കുന്നിലെ തുമ്പികള്* ചോദിച്ച
കിന്നരക്കാര്യങ്ങള്* നീയറിഞ്ഞോ..
മേലേ പറമ്പിലെ അപ്പൂപ്പന്* താടികള്*
നിന്നെ തിരഞ്ഞത് നീയറിഞ്ഞോ.
തീരത്ത് ചെല്ലവേ വെണ്**തിരമാലകള്*
പൊട്ടിക്കരഞ്ഞതു നീയറിഞ്ഞോ..
ഇന്നലെ പെയ്*തൊരു തോരാമഴയത്ത്
നമ്മുടെ കളിവീടുടഞ്ഞതും നീയറിഞ്ഞോ..
പറയാനൊരായിരം,അറിയാനൊരായിരം
ഉണ്ടിനിയെപ്പോള്* എന്നരികിലെത്തും..

Keywords:eppol ennarikilethum,love poems,sad songs, love songs,kavithakal,malayalam kavithakal