Results 1 to 2 of 2

Thread: രാജേഷ് ഖന്ന അന്തരിച്ചു

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default രാജേഷ് ഖന്ന അന്തരിച്ചു

    മുംബൈ: പ്രശസ്ത ബോളിവുഡ് താരം രാജേഷ് ഖന്ന(69) അന്തരിച്ചു. അര്*ബുദ രോഗബാധിതനായിരുന്നു. ബാന്ദ്രയിലെ സ്വവസതിയില്* വെച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ചയാണ് അദ്ദേഹം ലീലാവതി ആസ്പത്രി വിട്ട് വീട്ടിലെത്തിയത്.



    163 ചിത്രങ്ങളില്* അഭിനയിച്ചിട്ടുള്ള രാജേഷ് ഖന്ന ഹിന്ദി സിനിമയിലെ ആദ്യത്തെ സൂപ്പര്* സ്റ്റാറായിരുന്നു. അമിതാഭ് ബച്ചന്റെ സമകാലികനായിരുന്ന അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്* 106ലും അദ്ദേഹമായിരുന്നു നായകന്*. അമര്*പ്രേം, നയേ കദം, ആരാധന തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്* അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    1942 ഡിസംബര്* 29ന് പഞ്ചാബിലെ അമൃത്*സറില്* ജനിച്ച ജതിന്* ഖന്ന എന്ന രാജേഷ് ഖന്ന ഗിര്*ഗാവിലെ സെന്റ് സെബാസ്റ്റ്യന്* ഗോവന്* ഹൈസ്*കൂളില്* നിന്നാണ് സ്*കൂള്* വിദ്യാഭ്യാസം പൂര്*ത്തിയാക്കിയത്. പില്*ക്കാലത്ത് പേരടുത്ത നടനായി മാറിയ ജിതേന്ദ്ര സ്*കൂളില്* ഖന്നയുടെ സഹപാഠിയായിരുന്നു. സ്*കൂള്* വിദ്യാഭ്യാസകാലത്ത് അദ്ദേഹം നിരവധി നാടകങ്ങളില്* അഭിനയിച്ചിരുന്നു. പിന്നീട് കിഷിന്*ചന്ദ് ചെല്ലാരം കോളേജിലും ജിതേന്ദ്രയും രാജേഷ് ഖന്നയും ഒരുമിച്ചായിരുന്നു പഠിച്ചത്.

    1966 ലാണ് ആദ്യചിത്രത്തില്* അഭിനയിക്കുന്നത്. ദേശീയതലത്തില്* പ്രതിഭകളെ കണ്ടെത്തുന്നതില്* നടന്ന ഒരു മത്സരത്തില്* ഒന്നാം സ്ഥാനം നേടുകയും അതിനുശേഷം 'ആഖ്*രി ഖാത്' എന്ന ചിത്രത്തില്* അവസരം ലഭിക്കുകയുമായിരുന്നു. പിന്നീട് 1967 ല്* രാസ് എന്ന ചിത്രത്തില്* അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയനായത് 1967ല്* തന്നെ ഇറങ്ങിയ ഔരത്, ഖാമോശി എന്ന ചിത്രങ്ങളിലൂടെയാണ്. അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോര്* കുമാര്* പാടിയ ഒരുപാട് ഗാനരംഗങ്ങളില്* അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകന്* ആര്*.ഡി.ബര്*മന്* ആയിരുന്നു.

    പിന്നീട് 1976 ല്* ചില പരാജയ ചിത്രങ്ങള്* മൂലം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേറ്റു.

    പക്ഷേ, പിന്നീട് 1980 കളില്* അമര്*ദീപ്, ആഞ്ചല്* എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചുവന്നു. രാജേഷ് ഖന്ന, ആര്*.ഡി.ബര്*മന്*, കിഷോര്* കുമാര്* സംഗീത അഭിനയ സഖ്യം അക്കാലത്തെ അറിയപ്പെടുന്ന ഒരു സഖ്യമായിരുന്നു.

    1973ല്* രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിള്* കപാഡിയയെ വിവാഹം ചെയ്തു. ഇവര്*ക്ക് പിന്നീട് രണ്ട് പെണ്*കുട്ടികള്* ജനിച്ചു. പക്ഷേ 1984 ല്* ഇവര്* പിരിഞ്ഞു. നടിമാരായിരുന്ന ടിങ്ക്വിള്* ഖന്ന, റിങ്കി ഖന്ന എന്നിവര്* മക്കളാണ്. പ്രസ്ത നടന്* അക്ഷയ് കുമാര്* മരുമകനാണ്.

    1990കളില്* അദ്ദേഹം അഭിനയജീവിതം കുറക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991 മുതല്* 1996 വരെ ന്യൂഡല്*ഹിയില്* നിന്ന് ലോകസഭയിലെ അഗമായിരുന്നു. അതിനുശേഷം 1999ലും 2000ലും ചില ചിത്രങ്ങളില്* അഭിനയിച്ചു. 2007 ല്* വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു.

    1980കളില്* മൂന്ന് ചിത്രങ്ങള്* അദ്ദേഹം നിര്*മിച്ചു. മൂന്ന് ചിത്രങ്ങളില്* സഹനിര്*മാതാവായിരുന്നു. എട്ട് ചിത്രങ്ങളില്* അദ്ദേഹം പാടിയിട്ടുണ്ട്.

    2008ല്* അദ്ദേഹത്തിന് ദാദ ഫാല്*ക്കെ പുരസ്*കാരം ലഭിച്ചു.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    രാജേഷ് ഖന്നയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്* ചിലത്

    ആഖ്*രി ഖത്ത് (1966)
    റാസ് (1967)
    ബാഹരോണ്* കെ സപനേ (1967)
    ഔരത് (1967)
    ശ്രീമാന്*ജി (1968)
    ആരാധന (1969)
    ഡോലി (1969)
    ബന്ധന്* (1969)
    ദോ രാസ്*തെ (1969)
    ഖാമോഷി (1970)
    സച്ചാ ഛൂട്ടാ (1970)
    സഫര്* (1970)
    കാട്ടി പതംഗ് (1971)
    ആനന്ദ് (1971)
    ആന്* മിലോ സജ്*ന (1971)
    അന്ദാസ് 1971)
    മര്യാദ (1971)
    ഛോട്ടി ബാബു (1971)
    ഹാത്തി മേരെ സാത്തി (1971)
    ഗുഡ്ഡി (1971)
    മെഹ്ബൂബ് കി മെഹന്ദി (1971)
    ദുഷ്മന്* (1972)
    അമര്* പ്രേം (1972)
    അപ്*നാ ദേശ് (1972)
    ദില്* ദൗലത് ദിനിയ (1972)
    ബവാര്*ചി (1972)
    ജോരു കാ ഗുലാം (1972)
    മേരെ ജീവന്* സാധി (1972)
    മാലിക് (1972)
    ഷെഹ്*സാദാ (1972)
    അനുരാഗ് (1972)
    രാജാ റാണി (1973)
    ദാഗ്: എ പൊയം ഓഫ് ലൗ (1973)
    നമക് ഹറാം (1973)
    ആവിഷ്*കാര്* (1973)
    ബോംബെ സൂപ്പര്*സ്റ്റാര്* (1973)
    ഹംഷകല്* (1974)
    ആപ് കി കസം (1974)
    പ്രേം നഗര്* (1974)
    5 റൈഫിള്*സ് (1974)
    അജ്*നബി (1974)
    റൊട്ടി (1974)
    പ്രേം കഹാനി (1975)
    മെഹ്ബൂബ (1976)
    ത്യാഗ് (1977)
    ഹത്യാര (1977)
    ടിങ്കു (1977)
    നൗകരി (1978)
    സിനിമ സിനിമ (1979)
    അമര്*ദീപ് (1979)
    റെഡ് റോസ് (1980)
    ധന്*വാന്* (1981)
    ദര്*ദ് (1981)
    രജ്പുത് (1982)
    അവ്താര്* (1983)
    ഡിസ്*കോ ഡാന്*സര്* (1983)
    ധര്*മ്മ് ഓര്* കാനൂന്* (1984)
    ഹംദോനോ (1985)
    മാസ്റ്റര്*ജി (1985)
    ബാബു (1985)
    അധികാര്* (1986)
    രാജ് കപൂര്* (1987)
    ദുഷ്മന്* (1990)
    ക്യാ ദില്*നെ കഹാ (2002)
    ഓം ശാന്തി ഓം (2007)
    വഫാ: എ ഡെഡ്*ലി ലൗ സ്റ്റോറി (2008)
    ദോ ദിലോം കെ ഖേല്* മേം (2010)

    രാജേഷ് ഖന്നക്ക് ആദരാഞ്ജലികള്*..

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •