മലയാളികള്* എന്നും ആവേശത്തോടെ സ്വീകരിക്കുന്ന ചില കോമ്പിനേഷനുകളുണ്ട്. പ്രിയദര്*ശന്* - മോഹന്*ലാല്*, ഷാജി കൈലാസ് - രണ്*ജി പണിക്കര്*, സത്യന്* അന്തിക്കട് ശ്രീനിവാസന്* അങ്ങനെ ചിലത്. ലാല്* ജോസ് - ദിലീപ് ടീമിനെയും ഈ ഗണത്തിലാണ് പ്രേക്ഷകര്* ഉള്*പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ലാലുവും ദിലീപും വീണ്ടും ഒന്നിക്കുന്നതായി പുതിയ വാര്*ത്ത എത്തിയിരിക്കുന്നു.


‘പാപ്പീ അപ്പച്ചാ’ എന്ന സൂപ്പര്*ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിന്*റെ സഹോദരന്* അനൂപ് നിര്*മ്മിക്കുന്ന സിനിമയിലാണ് ലാല്* ജോസും ദിലീപും വീണ്ടും ഒന്നിക്കുന്നത്. കാര്യസ്ഥന്*, ക്രിസ്ത്യന്* ബ്രദേഴ്സ്, ചൈനാ ടൌണ്* എന്നീ സിനിമകള്*ക്ക് ശേഷം ലാല്* ജോസിന്*റെ ചിത്രത്തില്* അഭിനയിക്കാനാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്*റെ കഥ അന്തിമരൂപത്തില്* എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്തവണയും ലാല്* ജോസ് ഒരുക്കുക. ചന്ദ്രനുദിക്കുന്ന ദിക്കില്*, മീശമാധവന്* എന്നിവയ്ക്ക് ശേഷം തന്*റെ ചിത്രത്തില്* കാവ്യാ മാധവനെ വീണ്ടും ദിലീപിന്*റെ നായികയാക്കാന്* ലാല്* ജോസ് ആലോചിക്കുന്നതായി സൂചനയുണ്ട്.

ചന്ദ്രനുദിക്കുന്ന ദിക്കില്*, മീശമാധവന്*, രസികന്*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്* ജോസും ഒന്നിച്ച സിനിമകള്*. ഇതില്* മീശമാധവന്*, ചാന്ദുപൊട്ട് എന്നിവ സൂപ്പര്*ഹിറ്റും ചന്ദ്രനുദിക്കുന്ന ദിക്കില്* ഹിറ്റുമായിരുന്നു.