നിറമിഴിയുമായ് പ്രിയ.. നിന്നെയും കാത്തു
വഴിയരികെ വാകച്ചോട്ടില്* ഞാന്* നില്*ക്കെ
വാടിയ വാകപ്പൂക്കള്* കാറ്റിലാടി വീണു
എനിക്ക് ചുറ്റും ഗദ്ഗദം ഉതിര്*ത്തു
എന്നെപ്പോല്* വിരഹത്തിന്* ഗദ്ഗദം ഉതിര്*ത്തു
ഞാന്* വിളിച്ചതിനാല്* നീ വരുമെന്ന് നിനച്ചു
നേരം ഓടി പോകുന്നതറിയാതെ
കാല്* തളര്*ന്നു കുഴയുന്നതറിയാതെ
ആ വാകമരച്ചോട്ടില്* ഞാന്* നിന്നു
വരുമെന്ന് നിശ്ചയം നീ പറഞ്ഞില്ലെങ്കിലും
നീ വരുമെന്ന മധുരപ്രതീക്ഷയില്*
നിന്നെയും കാത്തു അക്ഷമനായി ഞാന്* നിന്നു
നീ വരുമോയില്ലയോയെന്ന ചിന്തയില്* ഉലഞ്ഞു
കൊടുംചൂടിന്* ഉഗ്രതാപം മറന്നു
ഉച്ചവെയിലില്* വിയര്*ത്തൊലിച്ചു
ഒരു ശിലപ്പോല്* അനക്കമറ്റു ഞാന്* നിന്നു
വരാന്* നീ വൈകുന്നതെന്തെയെന്നു ഓര്*ത്തു
നിന്* അരുമമുഖം മാത്രം മനസ്സില്* കണ്ടു
വിങ്ങിപൊട്ടുന്ന മനസ്സുമായ് ഞാന്* നിന്നു
ഹൃദയം നിനക്ക് അന്യാധീനമാക്കിയപ്പോള്*
വേദനങ്ങള്*ക്ക് തുടക്കമതെന്നു അറിഞ്ഞില്ല
എന്* സ്വപ്നങ്ങളില്* നീ സ്ഥിരം നായികനകവേ
കണ്ണീര്*ക്കഥയ്ക്ക് ആരംഭമതെന്നു ഞാന്* അറിഞ്ഞില്ല
ഇനി എന്നാഗ്രഹത്തിന്* പൊള്ളല്* ഏല്*ക്കാതിരിക്കാന്*
എന്നില്* നിന്ന് കാതങ്ങള്* നീയകന്നാലും
എന്നാഗ്രഹം നിന്നെ പൊള്ളിക്കുക തന്നെ ചെയ്യും

Keywords:poems,kavithakal,malayalam kavitha,love poems,sad songs,virahaganangal