‘ജനപ്രിയതാരം’ എന്ന വിശേഷണം അക്ഷരാര്*ത്ഥത്തില്* ചേരുന്ന നടന്* തന്നെയാണ് ദിലീപ്. മലയാളികള്* അദ്ദേഹത്തെ സ്വന്തം കുടുംബാംഗത്തെ എന്നപോലെയാണ് സ്നേഹിക്കുന്നത്. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണെങ്കിലും ഇന്നും സാധാരണക്കാരനെപ്പോലെ ജീവിക്കാന്* അദ്ദേഹം ഇഷ്ടപ്പെടുന്നു. ആദ്യം സ്വന്തമാക്കിയ മാരുതി 800 കാറ് അദ്ദേഹത്തിന്*റെ വീടിന്*റെ കാര്*പോര്*ച്ചില്* ഇപ്പോഴും സ്ഥാനം പിടിച്ചിരിക്കുന്നതിന് കാരണവും അതുതന്നെ.


മലയാളത്തിലെ ചില യുവതാരങ്ങളെപ്പോലെ ശരീരം സിക്സ് പായ്ക്ക് ആക്കാനോ അമിതമായ ഭക്ഷണനിയന്ത്രണത്തിനോ ഒന്നും ദിലീപ് തയ്യാറല്ല. ദിലീപിനെ മലയാളികള്* സ്വീകരിച്ച ഒരു രൂപമുണ്ട്. അതില്* നിന്ന് വ്യത്യാസം വരുത്തുന്നത് ഏച്ചുകെട്ടലായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു.

ചോറും മീന്**കറിയുമാണ് ദിലീപിന്*റെ ഇഷ്ടഭക്ഷണം. “മുമ്പ് ഏറ്റവും കൂടുതല്* കഴിച്ചിരുന്നതും ഇപ്പോള്* കുറച്ചതും ചോറാണ്. ചോറ് കിട്ടാത്തതിന് അമേരിക്കയില്* പട്ടിണി കിടന്നയാളാണ് ഞാന്*. മറ്റ് ഭക്ഷണങ്ങള്* അത്ര ശീലമില്ലായിരുന്നു. ഇപ്പോള്* ചോറുകുറച്ചു. ചോറ് അധികം കഴിച്ചാല്* വയറും കവിളും ചാടും. അതാണ് കാരണം. ഇപ്പോള്* കുറേ മെലിഞ്ഞു, വയറും കുറഞ്ഞു“ - അഭിമുഖത്തില്* ദിലീപ് പറയുന്നു.

“തീന്**മേശ നിറയെ കറികള്* കാണണം. അല്ലെങ്കില്* പ്രശ്നമാണ്. പണ്ട് ധാരാളം പട്ടിണി കിടന്നിട്ടുണ്ട്. ദൈവം സഹായിച്ച് ഇന്ന് അതെല്ലാം മാറി. നിറച്ചുണ്ണാന്* അവസരം തന്നിട്ടും കഴിക്കാത്തത് എന്തെന്ന് ദൈവം ചോദിക്കില്ലേ എന്ന് ഞാന്* പറയാറുണ്ട്. ഞാനുള്ളപ്പോള്* വീട്ടുകാര്*ക്കാണ് ടെന്*ഷന്*. സാധാരണ ഭക്ഷണമാണ് കഴിക്കുക. രാത്രി രണ്ടു ഗോതമ്പുദോശ ധാരാളം. ഭക്ഷണത്തില്* നിര്*ബന്ധങ്ങളൊന്നുമില്ല. വിദേശത്തും മറ്റും പോകുമ്പോള്* അവിടുത്തെ രുചി പിടിക്കാത്ത അവസ്ഥ മുമ്പുണ്ടായിരുന്നു. ഇപ്പോള്* കുഴപ്പമില്ലാത്ത എന്തും കഴിക്കാമെന്നായി“ - ദിലീപ് പറയുന്നു.


Dileep More stills


Keywords:Dileep,chappathi,food,America,interview,M aruti 800,tension