ലോകാവസാനം 21ന് ഉണ്ടാകുമെന്നുറപ്പിച്ച് ലോകാവസാനപാര്*ട്ടികളില്* പങ്കെടുത്തവര്*ക്ക് പണം പോയി. 2012 ഡിസംബര്* 21 ന്* മയന്* കലണ്ടര്* അവസാനിക്കുന്നതിനൊപ്പം ലോകാവസാനവും നടക്കുമെന്ന ഭയം മുതലെടുത്താണ് ചെന്നൈ ഉള്*പ്പടെയുള്ള മെട്രോ നഗരങ്ങളില്* പാര്*ട്ടികള്* സംഘടിപ്പിച്ചത്.


പാര്*ട്ടികളില്* ലോകാവസാനത്തെ അഘോഷമാക്കി യുവത്വം അടിച്ചുപൊളിച്ചു. എല്ലാം തീരാന്* പോകുമ്പോള്* എന്തിനു പണം കാത്തുവെക്കണമെന്നായിരുന്നു പല യുവതിയുവാക്കളും ചോദിച്ചത്.

ആ ഡൂസ് ഡേ പിന്നിട്ട് അടുത്തദിനം പിറന്നപ്പോഴാണ് തങ്ങള്*ക്ക് പണം നഷ്ട്ടപ്പെട്ടെന്ന് മനസ്സിലായത്. ലോകാവസാനം പ്രമാണിച്ച് മദ്യമുള്*പ്പടെ ഇരട്ടിവിലയായിരുന്നത്രെ. ലോകാവസാനം അല്ലേ ഇതൊക്കെ ഫ്രീയായി കൊടുത്തുകൂടേയെന്ന് മാത്രം ആരും ചോദിച്ചില്ല.


Keywords:world end,party,celebration,doos day,Mayan Calendar