Results 1 to 1 of 1

Thread: ഞാൻ പ്രേക്ഷകരുടെ താരം: രാം ചരൺ

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ഞാൻ പ്രേക്ഷകരുടെ താരം: രാം ചരൺ




    സിനിമാ പാരന്പര്യമാണ് രാംചരണിനെ തെലുങ്കിലെ മെഗാ പവർ സ്റ്റാർ ആക്കി മാറ്റിയത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാണ് തന്രെ വി*ജയമെന്നാണ് താരത്തിന്രെ പക്ഷം. അവരുടെ മനസിൽ തങ്ങി നിൽക്കുന്ന വേഷങ്ങളാണ് ഒരു നടനെ സൂപ്പർസ്റ്റാർ പദവിയിൽ എത്തിക്കുന്നതെന്നാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകൻ കൂടിയായ രാംചരണിന്രെ അഭിപ്രായം.

    'വെല്ലുവിളി ഉയർത്തുന്ന,​ അഭിനയ സാധ്യതയുള്ള,​ പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം. അവാർ*ഡ് ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്ന ആഗ്രഹമൊന്നും ഇല്ല. എന്രെ അച്ഛനും ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനുമെല്ലാം ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്'-ചരൺ പറഞ്ഞു.

    കാജൽ അഗർവാൾ നായികയായ നായക് ആണ് ഉടൻ പുറത്തിറങ്ങാൻ പോകുന്ന മെഗാസ്റ്റാർ സിനിമ. തെലുങ്കിൽ കൂടാതെ ബോളിവുഡിലും രാംചരൺ തന്രെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

    'ബോളിവുഡ് എനിക്ക് ഇഷ്ടപ്പെട്ടു. എല്ലാവരും വളരെ ബഹുമാനത്തോടു കൂടിയാണ് പെരുമാറിയത്. പ്രിയങ്ക ചോപ്രയുമായി അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. ഹിന്ദിയിൽ തുടർന്ന് അഭിനയിക്കാൻ സാധ്യത ഉണ്ട്. എന്നാലും മുംബയിൽ സ്ഥിര താമസമാക്കില്ല. എനിക്ക് കുടുംബത്തോടൊപ്പം നിൽക്കനാണ് താൽപര്യം.'-മെഗാസ്റ്റാർ പറഞ്ഞു.

    കൈനിറയെ അവസരങ്ങളുടെ തിരക്കുകൾ ഉള്ളപ്പോൾ കുടുംബ ജീവിതം ആസ്വദിക്കാൻ കഴിയില്ലെന്ന് പറയുന്ന രാം ചരൺ കഴിഞ്ഞ വർഷത്തിലെ കുറച്ച് ദിവസങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്.

    Ram Charan Teja

    Keywords: Ram Charan Teja , Ram Charan Teja images , Ram Charan Teja gallery, Ram Charan Teja new stills, Ram Charan Teja photos




    ,



    Last edited by minisoji; 01-10-2013 at 03:49 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •