മലയാള സിനിമാ ലോകത്തേക്കുള്ള തന്റെ രണ്ടാം വരവില്* ഇപ്പോള്* ഉള്ള എ പടം നടി എന്ന ഇമേജ് മാറ്റുവാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പ്രമുഖ ഗ്ലാമര്* താരവും തന്റെ പ്രതാപകാലത്ത് മെഗാ സ്റ്റാറുകളെ വരെ വിറപ്പിച്ച നടിയുമായ ഷക്കീല. ഒരു സംവിധായികയുടെ കുപ്പായമണിഞ്ഞാണ് ഷക്കീല ഇത്തവണ വന്നെത്തുന്നത്. നീലകുറിഞ്ഞി പൂത്തു എന്ന ചിത്രത്തിലൂടെ തന്റെ പുതിയ മുഖമാണ് വെളിപ്പെടുകയെന്നും നടി പറയുന്നു. സംവിധയാക പ്രേമത്തിന് പുറമേ മറ്റൊരു ആഗ്രഹം കൂടിയുണ്ട് തന്റെ പുതിയ ചിത്രത്തില്* അതിഥി താരമായി ദിലീപ്* വരണം എന്നാണു ഷക്കീലയുടെ അതിയായ ആഗ്രഹം. ഈ ആഗ്രഹം ഷക്കീല കുറെ കാലമായി മനസിലുണ്ടത്രേ.


നീലകുറിഞ്ഞി പൂത്തു നിര്*മ്മിക്കുന്നത് ജാഫര്* കാഞ്ഞിരപ്പള്ളി ആണ്. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതിനുപുറമെ ഇരട്ടവേഷങ്ങളിലും ഷക്കീല കാമറയ്ക്ക് മുന്നിലുമെത്തുന്നുണ്ട്. നായികയുടെ അമ്മയുടേയും ചേച്ചിയുടേയും വേഷമാണ് ഷക്കീലയ്ക്ക്. രതിചിത്രമാണെന്ന് കരുതി ഈ സിനിമ കാണേണ്ടതില്ലെന്നാണ് ഷക്കീലയുടെ വിശദീകരണം. താന്* അഭിനയിച്ചിട്ടുള്ള മുന്* ചിത്രങ്ങളില്* നിന്നു വ്യത്യസ്ഥമായി കുടുംബ ചിത്രമായിരിക്കുമിത്. സ്ത്രീശാക്തീകരണമാണ് സിനിമയുടെ പ്രമേയം. എറണാകുളത്തും പഴനിയിലുമായാണ് ഷൂട്ടിംഗ് നടക്കുക. പുതുമുഖ താരങ്ങള്* ആയിരിക്കും തന്റെ ചിത്രത്തില്* അഭിനയിക്കുക എന്നും ഷക്കീല പറയുന്നു.




Keywords: shakeela, shakeela as director, director shakeela, shakeela dileep